പിഎസ്ജി മെസ്സിക്ക് വേണ്ടി തുനിഞ്ഞിറങ്ങിയാൽ ബാഴ്സക്ക്‌ തടയാൻ സാധിക്കില്ലെന്ന് പ്രസിഡന്റ്‌ സ്ഥാനാർത്ഥി !

സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾ ഇപ്പോഴുമൊരു ശമനമില്ല. കഴിഞ്ഞ ദിവസം നടന്ന ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പിൽ മെസ്സി പിഎസ്ജി താരങ്ങൾക്ക്‌ മുൻഗണന നൽകിയതും ചർച്ചക്കിട വരുത്തിയിരുന്നു. ഏതായാലും മെസ്സിയുടെ ഭാവിയെ സംബന്ധിച്ച് ബാഴ്‌സക്കും ആരാധകർക്കും ആശങ്കകളുണ്ടെന്ന് സുവ്യക്തമാണ്. ഇപ്പോഴിതാ മെസ്സിയെ ലഭിക്കാൻ വേണ്ടി പിഎസ്ജി തുനിഞ്ഞിറങ്ങിയാൽ ബാഴ്സക്ക്‌ അവരെ അസാധ്യമാവമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്‌ സ്ഥാനാർത്ഥി അഗുസ്റ്റി ബെനെഡിറ്റോ. കഴിഞ്ഞ ദിവസം റേഡിയോ മാർക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. പിഎസ്ജിക്കെതിരെ സാമ്പത്തികമായി എതിരിടാനോ മത്സരിക്കാനോ ബാഴ്‌സക്ക്‌ സാധിക്കില്ല എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.

” മെസ്സി ബാഴ്‌സയിൽ തന്നെ തുടരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. കഴിഞ്ഞ സമ്മറിൽ തനിക്ക് ബാഴ്സ വിടണമെന്ന് മെസ്സി പറഞ്ഞതായി ഞാൻ കേട്ടിരുന്നു. പക്ഷെ അതൊരു ഉറച്ച തീരുമാനമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. ചില തെറ്റിദ്ധാരണകൾ മൂലമാണ് ആ ഒരു തീരുമാനം സംഭവിച്ചു പോയത്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുക എന്നതിനാണ് ആദ്യം മുൻഗണന നൽകേണ്ടത്. കാരണം യൂറോപ്പിലെ ഏത് ടീമും മെസ്സിക്ക് മേൽ കണ്ണു വെച്ചാൽ അത്‌ തടയൽ അസാധ്യമാണ്. കാരണം സാമ്പത്തികപരമായി ബാഴ്സക്ക്‌ ഇപ്പോൾ അത്‌ സാധിക്കില്ല. നെയ്‌മർ മെസ്സിയെ കുറിച്ച് പറഞ്ഞതൊക്കെ ഞാൻ കേട്ടിട്ടുണ്ട്. അവർ രണ്ട് പേരും സുഹൃത്തുക്കളാണ്. ഇനി പിഎസ്ജി മെസ്സിക്ക് വേണ്ടി തുനിഞ്ഞിറങ്ങിയാൽ, സാമ്പത്തികപരമായി അവരെ തടയാൻ ബാഴ്സക്ക്‌ സാധിക്കില്ല. ബാഴ്‌സയിൽ തന്നെ താൻ തുടരുമെന്ന് മെസ്സി പറയുന്ന ഒരു ദിവസം വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ബെനെഡിറ്റോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *