പീസ് ഓഫ് ദി ഇയർ പുരസ്‌കാരം മെസ്സിക്ക്, ബഹുമതിയെന്ന് താരം !
ഈ വർഷത്തെ ചാമ്പ്യൻ ഫോർ പീസ് ഓഫ് ദി ഇയർ പുരസ്‌കാരം എഫ്സി ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്ക്. കഴിഞ്ഞ ദിവസമാണ് ഈ പുരസ്‌കാരം നൽകുന്ന പീസ് ആൻഡ് സ്പോർട്ട് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.മെസ്സിയുടെ സാമൂഹികപ്രതിബദ്ധതക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമെന്നോണമാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മെസ്സി അസാമാന്യനായ അത്‌ലെറ്റും വ്യക്തിയുമാണ് എന്ന് പീസ് ആൻഡ് സ്പോർട്ട് അധികൃതർ അറിയിച്ചു. പിന്നാക്കവിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുകയും അവർക്കാവിശ്യമായ സഹായസഹകരണങ്ങൾ മെസ്സി നൽകുകയും ചെയ്തുവെന്നും ഇത് പ്രശംസാവഹമായ പ്രവർത്തിയാണെന്നും ഇവർ അറിയിച്ചു. അർജന്റീന, സ്പെയിൻ, മൊസാമ്പിക്, ഫലസ്തീൻ, കെനിയ, സിറിയ, നേപ്പാൾ തുടങ്ങി രാജ്യങ്ങളിൽ മെസ്സി നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെയും പീസ് ആൻഡ് സ്പോർട്ട് അഭിനന്ദിച്ചു.
LIONEL MESSI IS OUR CHAMPION FOR PEACE OF THE YEAR! 🌟
— Peace and Sport (@peaceandsport) December 18, 2020
It is a great honor to welcome such an incredible athlete and person in our #ChampionsforPeace Club, recognized not only for his fairplay, but also for his social commitment. ☮@TeamMessi @fundacionmessi #PSAWARDS2020 pic.twitter.com/kNFsxrXGGV
മെസ്സി വളരെയധികം അഭിമാനത്തോട് കൂടിയാണ് ഈ പുരസ്‌കാരത്തെ നോക്കി കാണുന്നത്. ഇതൊരു ബഹുമതിയാണ് എന്നാണ് മെസ്സി ഇതേകുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ” കളത്തിനകത്തും പുറത്തും നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ അംഗീകാരമെന്നോണം ഈ വർഷത്തെ ചാമ്പ്യൻ ഓഫ് പീസ് ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് വലിയൊരു ബഹുമതിയായിട്ടാണ് ഞാൻ കാണുന്നത്. ഈയൊരു മനോഹരമായ അവാർഡ് നൽകിയതിന് പീസ് ആൻഡ് സ്പോർട്ടിനോട് ഞാൻ നന്ദി പറയുന്നു. ഒരു ഫയർ പ്ലയെർ എന്ന നിലയിലും എന്റെ സാമൂഹികപ്രതിബദ്ധതക്കും ലഭിച്ച ഈ പുരസ്‌കാരത്തെ വളരെ വലിയ ബഹുമതിയായാണ് ഞാൻ കണക്കാക്കുന്നത്. നന്ദി ” ഇതായിരുന്നു മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.തന്റെ ഫൌണ്ടേഷൻ മുഖേനയാണ് മെസ്സി ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുള്ളത്.