കളിച്ചത് ഈ വർഷത്തെ ഏറ്റവും മികച്ച മത്സരം, ജോർദി ആൽബ പറയുന്നു !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ റയൽ സോസിഡാഡിനെ കീഴടക്കിയത്. മത്സരത്തിൽ ബാഴ്സയുടെ സമനില ഗോൾ നേടിയത് ജോർദി ആൽബയായിരുന്നു. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിൽ മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ജോർദി ആൽബ വലകുലുക്കിയത്. പിന്നാലെ ഫ്രങ്കി ഡിജോങ്ങും വലകുലുക്കിയതോടെ ബാഴ്സ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ജോർദി ആൽബ. ഈ വർഷത്തെ ഏറ്റവും മികച്ച മത്സരമാണ് തങ്ങൾ കളിച്ചത് എന്നാണ് ആൽബ അഭിപ്രായപ്പെട്ടത്. ഈ മനോഭാവത്തോടെയാണ് ഇനിയുള്ള മത്സരങ്ങൾ ബാഴ്സ കളിക്കേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു.
💬 Jordi Alba: “Hoy he visto a un muy buen Barça. Nos vamos contentos por la actitud. Hemos sabido sufrir. La actitud ha sido buenísima tanto en la primera parte como en la segunda"
— Mundo Deportivo (@mundodeportivo) December 16, 2020
💪 “Hemos hecho el mejor partido del año” https://t.co/FLwtIi2EzZ
” ഞങ്ങൾ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. ശരിയായ രീതിയിൽ അവരിൽ സമ്മർദ്ദം ചെലുത്തി. പ്രത്യേകിച്ച് ആദ്യപകുതിയിൽ. രണ്ടാം പകുതിയിൽ പ്രതീക്ഷക്കൊത്തുയർന്നില്ല. ഇന്ന് ഞാൻ ഏറ്റവും മികച്ച ബാഴ്സയെയാണ് കണ്ടത്. ഈയൊരു മനോഭാവത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്.ഈയൊരു വിജയം ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ്. ഈ വർഷത്തെ ഏറ്റവും മികച്ച മത്സരമാണ് ഞങ്ങൾ ഇന്ന് കാഴ്ച്ചവെച്ചത് ” ജോർദി ആൽബ പറഞ്ഞു.
🗣 “Con esta actitud, se puede pensar en LaLiga”https://t.co/4Cv2A4IQGS por @JoanPoquiEraso
— Mundo Deportivo (@mundodeportivo) December 16, 2020