” മെസ്സിക്കൊപ്പം കളിക്കുന്നത് വൻ സമ്മർദ്ദം സൃഷ്ടിക്കുന്നു, പലർക്കുമത് താങ്ങാനാവുന്നില്ല “

സമീപകാലത്തെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് എഫ്സി ബാഴ്സലോണ കടന്നു പോവുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഈ സീസണിൽ അഞ്ച് തോൽവികളാണ് ബാഴ്സ ഇതുവരെ വഴങ്ങിയത്. പുതിയ പരിശീലകനായി കൊണ്ട് കൂമാൻ ചുമതലയേറ്റിട്ടും വലിയ തോതിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ ടീമിൽ നടപ്പിലാക്കിയിട്ടില്ല.ഇപ്പോഴിതാ ബാഴ്സയുടെ മോശം പ്രകടനത്തിനുള്ള ഒരു കാരണം വിശദമാക്കിയിരിക്കുകയാണ് മുൻ അസിസ്റ്റന്റ് പരിശീലകനായ യുവാൻ കാർലോസ് ഉൻസു. മെസ്സിയുടെ ആഗ്രഹങ്ങൾ മൂലമുള്ള സമ്മർദ്ദം പലർക്കും നേരിടാനാവുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ഓരോ താരത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് മെസ്സി ആവിശ്യപ്പെടുന്നതെന്നും ഇത് മെസ്സിയുടെ സഹതാരങ്ങളുടെ മേൽ വലിയ തോതിലുള്ള സമ്മർദ്ദം ചെലുത്തുകയും പലർക്കും അത്‌ താങ്ങാനാവുന്നില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ലൂയിസ് എൻറിക്വയുടെ അസിസ്റ്റന്റ് പരിശീലകനായി ബാഴ്സയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് കാർലോസ് ഉൻസു. രണ്ട് ലാലിഗ, മൂന്ന് കോപ്പ ഡെൽ റേ, ഒരു ചാമ്പ്യൻസ് ലീഗ് എന്നിവ ഇക്കാലയളവിൽ ബാഴ്‌സ നേടിയിരുന്നു. കഴിഞ്ഞ ദിവസം മാർക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

” ഒരുപാട് ആഗ്രഹങ്ങളുള്ള വ്യക്തിയാണ് ലയണൽ മെസ്സി. അത്കൊണ്ട് തന്നെ ഈ ആഗ്രഹങ്ങൾ ടീമിനകത്ത് ഉയർന്ന തോതിലുള്ള സമ്മർദ്ദം കൊണ്ടു വരികയാണ് ചെയ്യുന്നത്. മികച്ച താരമായി തുടരാൻ മെസ്സി അദ്ദേഹത്തിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുന്നു, കൂടാതെ തന്റെ സഹതാരങ്ങളിൽ നിന്നും പരമാവധി മികച്ച പ്രകടനം മെസ്സി ആവിശ്യപ്പെടുന്നു. പരിശീലകനിൽ നിന്നും ഫിസിയോതെറാപ്പിസ്റ്റിൽ നിന്നും വരെ മെസ്സി മികച്ചത് ആവിശ്യപ്പെടുന്നുണ്ട്. പക്ഷെ വലിയ തോതിലുള്ള സമ്മർദ്ദമാണ് ടീമിനകത്ത് സൃഷ്ടിക്കുന്നത്. പലർക്കും ഈ സമ്മർദ്ദത്തെ നേരിടാനോ താങ്ങാനോ ആവുന്നില്ല ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *