നെയ്മറും എംബാപ്പെയും തയ്യാർ, നിർണായകമത്സരത്തിന് മികച്ച നിരയുമായി പിഎസ്ജി !

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന നിർണായകമത്സരത്തിനുള്ള പിഎസ്ജിയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. അല്പം മുമ്പാണ് പരിശീലകൻ തോമസ് ടുഷൽ സ്‌ക്വാഡ് പുറത്ത് വിട്ടത്. സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഇടം നേടിയിട്ടുണ്ട്. നെയ്മർ, എംബാപ്പെ, ഡിമരിയ, കെയ്‌ലർ നവാസ്, മാർക്കിഞ്ഞോസ് എന്നിവരൊക്കെ സ്‌ക്വാഡ് ഇടം കണ്ടെത്തിയിട്ടുണ്ട്. ഇസ്താംബൂളിനെതിരെയാണ് ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനമത്സരത്തിൽ പിഎസ്ജി ബൂട്ടണിയുന്നത്. മത്സരത്തിൽ വിജയം നേടാനായാൽ ആധികാരികമായി തന്നെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കാൻ പിഎസ്ജിക്ക്‌ സാധിക്കും. ആദ്യ മത്സരത്തിൽ മോയ്സെ കീനിന്റെ ഇരട്ടഗോൾ ബലത്തിൽ ഇസ്താംബൂളിനെ പിഎസ്ജി കീഴടക്കിയിരുന്നു. ഇന്നും ആ വിജയം തുടരാനാണ് പിഎസ്ജി ഇറങ്ങുക. നെയ്മർ, എംബാപ്പെ, കീൻ ത്രയമായിരിക്കും പിഎസ്ജിയെ നയിക്കുക. പിഎസ്ജിയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

GROUPE :

BAKKER Mitchel
DAGBA Colin
DANILO Pereira
DI MARIA Angel
DIALLO Abdou
FADIGA Bandiougou
FLORENZI Alessandro
GUEYE Idrissa
HERRERA Ander
KEAN Moise
KEHRER Thilo
KIMPEMBE Presnel
KURZAWA Layvin
LETELLIER Alexandre
MARQUINHOS
MBAPPÉ Kylian
NEYMAR JR
PAREDES Leandro
PEMBÉLÉ Timothée
NAVAS Keylor
RAFINHA
RICO Sergio
VERRATTI Marco

ABSENTS :

BERNAT Juan
DRAXLER Julian
ICARDI Mauro
SARABIA Pablo

Leave a Reply

Your email address will not be published. Required fields are marked *