ചാമ്പ്യൻസ് ലീഗിലോ യൂറോപ്പ ലീഗിലോ? അതോ യൂറോപ്യൻ കോമ്പിറ്റീഷനുകളിൽ നിന്ന് തന്നെ പുറത്താവുമോ? റയൽ മാഡ്രിഡിന്റെ ഭാവി ഇങ്ങനെ !
സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് നിലവിൽ റയൽ മാഡ്രിഡ് ഉള്ളത്. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും മോശം പ്രകടനമാണ് റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഡിപോർട്ടിവോ അലാവസിനെതിരെയുള്ള മത്സരത്തിൽ തോറ്റതിന് പിന്നാലെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡോണസ്ക്കിനോടും റയൽ മാഡ്രിഡ് തോറ്റു. ഇതോടെ റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിലെ ഭാവി തുലാസിലാണ്. ഒരുപക്ഷെ ആദ്യമായി റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് കളിക്കേണ്ട ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ അവസാനമത്സരമായ ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിനെതിരെ വിജയിച്ചാൽ മാത്രമേ റയലിന് ശ്വാസം നേരെ വീഴുകയൊള്ളൂ. നിലവിൽ ഗ്രൂപ്പിൽ എട്ട് പോയിന്റുള്ള ബൊറൂസിയയാണ് ഒന്നാമത്. ഏഴ് പോയിന്റുള്ള ഷാക്തർ രണ്ടാമതും ഇതേപോയിന്റുള്ള റയൽ മൂന്നാമതുമാണ്.അഞ്ച് പോയിന്റുള്ള ഇന്റർ ആണ് നാലാമത്. ഇനി റയൽ മാഡ്രിഡിന്റെ ഭാവി താഴെ പറയുന്ന വിധമാണ്.
🧐 Así están las cuentas del Real Madrid para clasificarse a los octavos de la #UCLhttps://t.co/9JmU2kC7QY
— Mundo Deportivo (@mundodeportivo) December 1, 2020
-ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറണമെങ്കിൽ
1-റയൽ മാഡ്രിഡ് ബൊറൂസിയയെ തോൽപ്പിക്കുകയും ഷാക്തർ ഇന്ററിനെ തോൽപ്പിക്കാതിരിക്കുകയും ചെയ്താൽ ആദ്യ സ്ഥാനക്കാരായി റയലിന് മുന്നേറാം. അതല്ല, ഇന്റർമിലാനെ ഷാക്തർ തോൽപ്പിക്കുകയാണെങ്കിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി റയലിന് മുന്നേറാം.
2- ഇനി റയൽ മാഡ്രിഡ് ബൊറൂസിയയുമായി സമനില വഴങ്ങുകയും ഷാക്തർ ഇന്ററിനോട് തോൽക്കുകയും ചെയ്താൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ റയലിന് സാധിക്കും.
-യൂറോപ്പ ലീഗിലേക്കുള്ള യോഗ്യതക്ക്
1- റയൽ മാഡ്രിഡ് ബൊറൂസിയയോട് തോൽക്കുകയും ഇന്റർ ഷാക്തറിനോട് വിജയിക്കാതിരിക്കുകയും ചെയ്താൽ റയൽ യൂറോപ്പ ലീഗിൽ എത്തും.
2-റയൽ മാഡ്രിഡ് ബൊറൂസിയയോട് സമനില വഴങ്ങുകയും ഇന്ററിനെതിരെ ഷാക്തർ ഗോൾ നേടുകയും ചെയ്താൽ റയൽ യൂറോപ്പ ലീഗിൽ എത്തും.
-യൂറോപ്പിൽ നിന്ന് തന്നെ പുറത്താവൽ
റയൽ മാഡ്രിഡ് ബൊറൂസിയയോട് തോൽക്കുകയും ഇന്റർ ഷാക്തറിനെ തോൽപ്പിക്കുകയും ചെയ്താൽ റയൽ യൂറോപ്യൻ കോമ്പിറ്റീഷനുകളിൽ നിന്ന് പുറത്താകും
Group B is extremely tight – here's what @realmadriden need to progress on Matchday 6 🤓
— MARCA in English (@MARCAinENGLISH) December 1, 2020
👉 https://t.co/xNa5PjDxsQ pic.twitter.com/Jb4JkoeHo2