ഒട്ടും പാഷനില്ലാത്തയാളാണ് മെസ്സി. മറഡോണ, മെസ്സി, ക്രിസ്റ്റ്യാനോ എന്നിവരെ താരതമ്യം ചെയ്ത് ബെൻഫിക്ക പരിശീലകൻ !

സൂപ്പർ താരം ലയണൽ മെസ്സിയെ വിമർശിച്ച് ബെൻഫിക്കയുടെ പോർച്ചുഗീസ് പരിശീലകൻ ജോർഗെ ജീസസ്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ഇദ്ദേഹം മെസ്സിയെ വിമർശിച്ചത്. മാത്രമല്ല മെസ്സി, മറഡോണ, ക്രിസ്റ്റ്യാനോ എന്നീ മൂന്ന് താരങ്ങളെ ജീസസ് താരതമ്യം ചെയ്യുകയും ചെയ്തു. ഫുട്ബോളിനോട് ഒട്ടും പാഷനില്ലാത്ത താരമാണ് മെസ്സി എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. അതേസമയം ഒരുപാട് പാഷനുള്ള വ്യക്തിയാണ് മറഡോണയെന്നും ക്രിസ്റ്റ്യാനോക്കും ചെറിയ ഫുട്ബോളിനോട് പാഷൻ ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ നെറുകയിൽ എത്തിയ താരമാണ് മറഡോണയെന്നും അദ്ദേഹത്തിന്റെ പാഷൻ മൂലമാണ് അത്‌ സംഭവിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്ന താരമാണ് മറഡോണ. അദ്ദേഹത്തിന് ഫുട്ബോളിനോട് പാഷൻ ഉണ്ടായിരുന്നു. ഒരു ഫുട്ബോൾ താരമാവാൻ വേണ്ടിയാണ് അദ്ദേഹം ജനിച്ചത്. എല്ലാം നേടിയെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ജനിച്ചത്. നിലവിൽ ലോകത്തിലെ മികച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ചെറിയ തോതിലുള്ള പാഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കുണ്ട്. എന്നാൽ മെസ്സിക്ക് പാഷനില്ല. മെസ്സി ഒരു മികച്ച താരമാണ്. പക്ഷെ ഞങ്ങൾ ഇവിടെ സംസാരിക്കുന്നത് ഫുട്ബോളിനോടുള്ള അഭിനിവേശത്തെ കുറിച്ചാണ് ആണ്. അതിനെ സമീപിക്കുന്ന രീതിയെ കുറിച്ചാണ്. എനിക്ക് തോന്നുന്നത് മറ്റുള്ളവരേക്കാളും കൂടുതൽ മറഡോണയാണ് ഫുട്ബോളിനെ പാഷനോട്‌ കൂടി സമീപിച്ച ആൾ ” ജോർഗെ ജീസസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *