ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം അനുവദിച്ചതിന്റെ കാരണം വിശദീകരിച്ച് പിർലോ !
സിരി എയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസ് കളത്തിലേക്കിറങ്ങുന്നുണ്ട്. ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ ബെനെവെന്റോയാണ് യുവന്റസിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30-നാണ് മത്സരം അരങ്ങേറുക.മത്സരത്തിനുള്ള സ്ക്വാഡിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിശീലകൻ പിർലോ ഇടം നൽകിയിരുന്നില്ല. താരത്തിന് വിശ്രമം അനുവദിക്കുകയാണ് പിർലോ ചെയ്തത്. അതിനുള്ള കാരണവും പിർലോ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ മത്സരങ്ങൾ കളിച്ചത് കാരണം റൊണാൾഡോ ക്ഷീണിതനാണ് എന്നാണ് പിർലോ പറഞ്ഞത്. കൂടാതെ അലക്സ് സാൻഡ്രോ, ലിയനാർഡോ ബൊനൂച്ചി, ആരോൺ റാംസി എന്നിവരെ കുറിച്ചും പിർലോ സംസാരിച്ചു.
#Juventus coach Andrea Pirlo revealed he will make changes at the back against #Benevento and said Cristiano Ronaldo ‘is resting because he was tired’. https://t.co/9L2A51Mvna#SerieA #BeneventoJuve #BeneventoJuventus #CR7 #Ramsey #SerieATIM pic.twitter.com/XUrVkTU2hQ
— footballitalia (@footballitalia) November 27, 2020
” കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ അല്ല ഞങ്ങൾ ബെനെവെന്റോക്കെതിരെ ഇറക്കുക. ചില മാറ്റങ്ങൾ ഉണ്ടാകും. അലക്സ് സാൻഡ്രോക്ക് വിശ്രമം നൽകിയേക്കും. അദ്ദേഹം ക്ഷീണിതനാണ്. പക്ഷെ അദ്ദേഹം ഞങ്ങളോടൊപ്പം ബെനെവെന്റോയിലേക്ക് ഉണ്ടാകും. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം നൽകാൻ കാരണം അദ്ദേഹം ക്ഷീണിതനാണ് എന്നുള്ളതാണ്. ഒരുപാട് മത്സരങ്ങൾ അദ്ദേഹം തുടർച്ചയായി കളിച്ചിട്ടുണ്ട്. ലിയനാർഡോ ബൊനൂച്ചി ടീമിനൊപ്പം ചേർന്നു പരിശീലനം ആരംഭിച്ചത് ആശ്വാസകരമാണ്. ആരോൺ റാംസിയും സജ്ജനാണ്. അദ്ദേഹത്തെ ഒരു അറ്റാക്കിങ് മിഡ്ഫീൽഡറായിട്ടാണ് കാണുന്നത്. അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. സാഹചര്യങ്ങൾക്ക് അനുസരിച്ച് പൊസിഷൻ മാറാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നല്ല രീതിയിൽ സ്പേസ് കണ്ടെത്താനും റാംസിക്ക് കഴിയുന്നുണ്ട് ” പിർലോ പറഞ്ഞു.
🗣🎙"𝘞𝘦 𝘬𝘯𝘰𝘸 𝘸𝘩𝘢𝘵 𝘵𝘺𝘱𝘦 𝘰𝘧 𝘨𝘢𝘮𝘦 𝘢𝘸𝘢𝘪𝘵𝘴 𝘶𝘴 𝘢𝘯𝘥 𝘸𝘦 𝘢𝘳𝘦 𝘳𝘦𝘢𝘥𝘺!"
— JuventusFC (@juventusfcen) November 27, 2020
🖥 WATCH the full interview with @Pirlo_official on @JuventusTV ➡️ https://t.co/foH2Un60Vo#BeneventoJuve #ForzaJuve pic.twitter.com/AkG7xx13iH