പടിക്കൽ കലമുടച്ചു, ജയം കളഞ്ഞു കുളിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് !
അവസാനനിമിഷം വഴങ്ങിയ ഗോളിലൂടെ ജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്ന കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങി കൊണ്ട് സമനില വഴങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സിഡോഞ്ച, ഗാരി ഹൂപ്പർ എന്നിവർ ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ആപ്പിയ, സില്ല എന്നിവരാണ് ഗോളുകൾ നേടിയത്. ആപ്പിയ ഒരു പെനാൽറ്റി കളഞ്ഞു കുളിച്ചത് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി മാറി. ഇതോടെ ഒരു പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. നാലു പോയിന്റോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനത്തുമെത്തി.
FULL-TIME | #KBFCNEU
— Indian Super League (@IndSuperLeague) November 26, 2020
A 🎇 game in Bambolim as @NEUtdFC come from two goals down to rescue a point against @KeralaBlasters! #HeroISL #LetsFootball pic.twitter.com/oEe1IwaGyY
രോഹിത് കുമാർ, നിഷു കുമാർ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തിയിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ സിഡോഞ്ച ഗോൾ കണ്ടെത്തി. സെയ്ത്യാസൻ സിംഗിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് സിഡോഞ്ച ഗോൾ നേടിയത്. 45-ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഹൂപ്പർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞു. 51-ആം മിനുട്ടിൽ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ആപ്പിയ ഗോൾ കണ്ടെത്തി. തുടർന്ന് 66-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ആപ്പിയ പാഴാക്കിയത് നോർത്ത് ഈസ്റ്റിന് തിരിച്ചടിയാവുകയായിരുന്നു. എന്നാൽ 90-ആം മിനുട്ടിൽ ഇദ്രിസ സില ഒരു മനോഹരമായ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയപ്രതീക്ഷകളെ തച്ചുടക്കുകയായിരുന്നു.
.@HOOP588 scores his first in the #HeroISL 2020-21 🏃♂️
— Indian Super League (@IndSuperLeague) November 26, 2020
Watch #KBFCNEU LIVE on @DisneyplusHSVIP – https://t.co/FgihsduL6X and @OfficialJioTV.
For live updates 👉 https://t.co/GXvZa950te#ISLMoments #LetsFootball pic.twitter.com/7e5TdgH4xJ