ഉറുഗ്വയെയും കീഴടക്കി, തന്റെ രണ്ടു താരങ്ങളെ പ്രശംസിച്ച് ടിറ്റെ !

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ കരുത്തരായ ഉറുഗ്വയെ തകർത്തു വിട്ടത്. ബ്രസീലിന് വേണ്ടി ആരുതറും റിച്ചാർലീസണുമാണ് ഗോളുകൾ നേടിയത്. ടീമിന്റെ പ്രകടനത്തിൽ താൻ സന്തോഷവാനാണെന്ന് മത്സരശേഷം ടിറ്റെ അറിയിച്ചിരുന്നു. പ്രത്യേകിച്ച് തന്റെ താരങ്ങൾ എല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ടിറ്റെ കൂട്ടിച്ചേർത്തു.മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡഗ്ലസ് ലൂയിസ്, എവെർട്ടൻ റിബയ്റോ എന്നിവരെ പ്രശംസിക്കാനും ടിറ്റെ മറന്നില്ല. ടീമിന്റെ നിർണായകമായ താരമായിരുന്നു ഡഗ്ലസ് ലൂയിസ് എന്നാണ് ടിറ്റെ അഭിപ്രായപ്പെട്ടത്. കൂടാതെ ഫ്ലെമെങ്കോ താരമായ എവെർട്ടണെയും ടിറ്റെ പ്രശംസിച്ചു. അദ്ദേഹം സാധാരണ കളിക്കുന്നിടത്ത് അവസരം നൽകിയപ്പോൾ വളരെ ഈസിയായി കളിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നാണ് ടിറ്റെ പറഞ്ഞത്.

” വെനിസ്വേലക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾക്കൊരു സ്റ്റീറിങ് വീൽ ആവിശ്യമില്ലായിരുന്നു. പക്ഷെ ഉറുഗ്വക്കെതിരെ അത് വേണ്ടി വന്നു. അതായിരുന്നു ഡഗ്ലസ് ലൂയിസ്. അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ നിർണായകമായി. ഫുട്ബോൾ എന്നുള്ളത് ഒരു കൂട്ടായ പ്രവർത്തനമാണ്. എല്ലാം പരസ്പരപൂരകമായാണ് പ്രവർത്തിക്കുന്നത്. ഉറുഗ്വക്കെതിരെ വലതുഭാഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ചെറിയ ഒരു അഡ്ജസ്റ്റ്മെന്റ് നടത്തി. എവെർട്ടൻ റിബയ്റോയെ അദ്ദേഹം ഫ്ലെമെങ്കോയിൽ കളിക്കുന്ന സാധാരണപൊസിഷനിൽ നിർത്തി. അതോടെ അദ്ദേഹം വളരെ ഈസിയായി കളിച്ചു. കൂടെ ഫിർമിനോയും ജീസസും പിന്തുണച്ചതോടെ നല്ല രീതിയിൽ തന്നെ കളിക്കാനായി ” ടിറ്റെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *