ഫുട്ബോളിനെ കുറിച്ച് സംസാരിക്കാറില്ല, ഇപ്പോൾ താനും മെസ്സിയും എങ്ങനെയെന്ന് വെളിപ്പെടുത്തി സുവാരസ്!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു തന്റെ ഉറ്റസുഹൃത്തിനെ വിട്ടുപിരിഞ്ഞു കൊണ്ട് ലൂയിസ് സുവാരസ് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. മെസ്സിയും ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് വിഫലമാവുകയായിരുന്നു. അത്ലെറ്റിക്കോയിൽ എത്തിയിട്ടും താരത്തിന്റെ ഫോമിൽ ഒരു മാറ്റവും സംഭവിച്ചിരുന്നില്ല. ലീഗിൽ അഞ്ച് ഗോളുകൾ നേടിയ സുവാരസ് തന്റെ രാജ്യമായ ഉറുഗ്വക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്തു. രണ്ടു പേരും രണ്ട് ക്ലബ്ബിൽ ആയെങ്കിലും ഇപ്പോഴും തങ്ങളുടെ സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുവാരസ്. ഇന്നലെ മാർക്കക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുവാരസ്. താനും മെസ്സിയും ഇപ്പോഴും ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാറുണ്ടെന്നും എന്നാൽ ഫുട്ബോളിനെ കുറിച്ചല്ല, മറിച്ച് ജീവിതത്തെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കാറുള്ളതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുവാരസ്.
Messi and Suarez are still besties ❤️
— Goal News (@GoalNews) November 16, 2020
” സത്യമെന്തെന്നാൽ ഞങ്ങൾ ഇപ്പോഴും ഒരുപാട് കാര്യങ്ങളെ പറ്റി സംസാരിക്കാറുണ്ട്. പക്ഷെ ജീവിതത്തെ കുറിച്ചാണ് അധികവും സംസാരിക്കാറുള്ളത്. ഈയിടെ എന്റെ മകന്റെ ബർത്ത്ഡേ ഉണ്ടായിരുന്നു. ഞങ്ങൾ അന്ന് ജീവിതത്തെ കുറിച്ചാണ് സംസാരിച്ചത്. ഈ വൈറസിനെ കുറിച്ചും മറ്റെല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു. പക്ഷെ ഫുട്ബോളിനെ കുറിച്ച് വളരെ കുറച്ചു മാത്രമാണ് സംസാരിച്ചത്. ഞങ്ങൾ മിസ്സ് ചെയ്യുന്ന ഗോളുകളെ കുറിച്ചും ടാക്ടിക്കൽ സിസ്റ്റത്തിനെ കുറിച്ചുമൊക്കെയാണ് ഞങ്ങൾ സംസാരിച്ചത്. ഫുട്ബോളിൽ എന്ത് സംഭവിക്കുന്നു എന്നതിനേക്കാൾ കൂടുതൽ ഞങ്ങൾ പ്രാധാന്യം നൽകുന്നത് ഞങ്ങളുടെ കുടുംബത്തിന് എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ചാണ് ” സുവാരസ് പറഞ്ഞു.
🗣 "I was sad and hurt by the way I left"
— MARCA in English (@MARCAinENGLISH) November 15, 2020
Luis Suarez has spoken exclusively to MARCA about his departure from @FCBarcelona
Interview 👇https://t.co/Vbv3qPuZjV pic.twitter.com/uCxpACAKJK