44 മില്യൺ ഇങ്ങോട്ട് വേണമെന്ന് നെയ്മർ, താരവും ബാഴ്സയും തമ്മിലുള്ള യുദ്ധം മുറുകുന്നു !

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയറിൽ നിന്നും എഫ്സി ബാഴ്സലോണ തിരികെ പണം ആവിശ്യപ്പെട്ട വാർത്ത പുറത്ത് വന്നത്. നെയ്മർ ബാഴ്‌സയിൽ ആയിരുന്ന കാലത്ത് അധികമായി ബാഴ്സ താരത്തിന് നൽകിയ പണമാണ് ബാഴ്സ ഇങ്ങോട്ട് തിരിച്ചു ആവിശ്യപ്പെട്ടത്. നികുതികളിൽ വന്ന പിഴവ് മൂലം ബാഴ്‌സ നെയ്മർക്ക്‌ അധികമായി പത്ത് മില്യൺ യൂറോ ബാഴ്‌സ നൽകിയെന്നും അത് നെയ്മറിനോട് ബാഴ്‌സ തിരികെ ആവിശ്യപ്പെട്ടു എന്നുമായിരുന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്. എന്നാലിപ്പോഴിതാ ബാഴ്‌സ ഇങ്ങോട്ട് പണം തരാനുണ്ട് എന്ന ആവിശ്യമുന്നയിച്ച് നെയ്മർ നിയമനടപടികൾക്കൊരുങ്ങുകയാണ്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 44 മില്യൺ യൂറോ ബാഴ്‌സ തനിക്ക് തരാനുണ്ട് എന്നാണ് നെയ്മറുടെ പക്ഷത്തിന്റെ വാദം.

തന്റെ റിന്യൂവൽ ബോണസായിട്ടാണ് ഇനി തനിക്ക് 44 മില്യൺ ബാഴ്‌സയിൽ നിന്നും ലഭിക്കാനുള്ളത് എന്നാണ് നെയ്മറുടെ പക്ഷം പറയുന്നത്. 2017-ലായിരുന്നു താരം ക്ലബ് വിട്ടത്. അതുവരെയുള്ള പണമാണ് ബാഴ്‌സ നൽകിയിട്ടൊള്ളൂ. കരാർ പ്രകാരം അതിന് ശേഷവും തനിക്ക് ഈ ബോണസ് ലഭിക്കണമെന്നാണ് താരത്തിന്റെ ആവിശ്യം. 2021 വരെയായിരുന്നു നെയ്മർ കരാർ പുതുക്കിയിരുന്നത്. എന്നാൽ 2017-ൽ താരം ബാഴ്സ വിടുകയായിരുന്നു. കൂടാതെ മുമ്പ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയും നെയ്മറുടെ അഭിഭാഷകർ അപ്പീൽ നൽകിയിട്ടുണ്ട്. ബാഴ്‌സയിൽ നിന്നും പണം ആവിശ്യപ്പെട്ട് നെയ്മർ കോടതി സമീപിച്ചിരുന്നുവെങ്കിലും താരം ബാഴ്സക്ക്‌ 6.7 മില്യൺ യൂറോ നൽകണമെന്ന് വിധി വരികയായിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. ചുരുക്കത്തിൽ ഇരുവിഭാഗക്കാരും തമ്മിലുള്ള നിയമയുദ്ധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *