സമനില വഴങ്ങിയിട്ടും അർജന്റീന ഒന്നാമത്, പക്ഷെ ആയുസ്സ് ബ്രസീലിനെ ആശ്രയിച്ച് !
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ന് നടന്ന മത്സരത്തിൽ അർജന്റീന പരാഗ്വയോട് സമനില വഴങ്ങിയിരുന്നു. 1-1 എന്ന സ്കോറിനാണ് പരാഗ്വ അർജന്റീനയെ സമനിലയിൽ തളച്ചത്. സമനില വഴങ്ങിയെങ്കിലും അർജന്റീന തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം. ഈ മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ അർജന്റീന നേടിയപ്പോൾ രണ്ട് ഗോളുകൾ അർജന്റീന വഴങ്ങുകയും ചെയ്തു. ആദ്യ മത്സരം ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച അർജന്റീന രണ്ടാം മത്സരത്തിൽ 2-1 ന് ബൊളീവിയയെ തറപ്പറ്റിച്ചിരുന്നു. എന്നാൽ പിന്നീട് പരാഗ്വയോട് അർജന്റീന സമനില വഴങ്ങി. ഇനി പെറുവിനെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
🏆Con la igualdad ante Paraguay, así quedó Argentina en la tabla de posiciones
— TyC Sports (@TyCSports) November 13, 2020
El combinado nacional sigue puntero con siete unidades, a la espera de que Brasil juegue su partido ante Venezuela.https://t.co/WKHdsCgOcw
എന്നാൽ അർജന്റീനയുടെ ഒന്നാം സ്ഥാനത്തിന്റെ ആയുസ്സ് നാളെ നടക്കുന്ന ബ്രസീലിന്റെ മത്സരത്തെ ആശ്രയിച്ചാണ്. വെനിസ്വേലയെ നേരിടുന്ന ബ്രസീൽ വിജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താലും അർജന്റീനയെ മറികടന്ന് ഒന്നാമതെത്തും.രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റാണ് ബ്രസീലിനുള്ളത്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയ ബ്രസീൽ വഴങ്ങിയത് കേവലം രണ്ട് ഗോളുകൾ മാത്രമാണ്. ആദ്യ മത്സരത്തിൽ 5-0 എന്ന സ്കോറിന് ബൊളീവിയയെ തകർത്ത ബ്രസീൽ രണ്ടാം മത്സരത്തിൽ 4-2 ന് പെറുവിനെ തകർത്തിരുന്നു. ഇനി വെനിസ്വേല, ഉറുഗ്വ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുള്ള ഇക്വഡോറാണ് മൂന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇക്വഡോർ ബൊളീവിയയെ തകർത്തിരുന്നു.
FT: Argentina 1-1 Paraguay.
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) November 13, 2020
A disallowed goal from Messi prevents them from getting the 3 points. 7 points out of 3 games for Argentina. Next up: Peru (away). pic.twitter.com/U1QWDJc9iX