മെസ്സിയും ലൗറ്ററോയും കളിക്കുമോ? വിശദീകരണവുമായി സ്കലോണി !
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ പരാഗ്വയെ നേരിടാൻ പോവുന്നതിന് മുമ്പ് അർജന്റീനക്ക് ആശങ്കയുയർത്തിയിരുന്ന കാര്യം സൂപ്പർ താരം ലയണൽ മെസ്സിയെ ചെറിയ തോതിൽ പരിക്ക് അലട്ടുന്നുണ്ട് എന്നായിരുന്നു. തുടർന്ന് താരം ആദ്യത്തെ രണ്ട് സെഷനുകളിൽ താരം തനിച്ചാണ് പരിശീലനം നടത്തിയിരുന്നത്. ഇപ്പോഴിതാ താരത്തിന്റെ അവസ്ഥകളെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയിരിക്കുകയാണ് പരിശീലകൻ ലയണൽ സ്കലോണി. മെസ്സിയുടെ ആങ്കിളിന് ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നും പക്ഷെ അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത് കളിക്കാനാണെന്നും അതിനാൽ തന്നെ താരം കളിക്കുമെന്നും അറിയിച്ചിരിക്കുകയാണ് പരിശീലകൻ. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്കലോണി.കൂടാതെ ലൗറ്ററോ മാർട്ടിനെസിന്റെ സ്ഥിതിഗതികളെ കുറിച്ചും പരിശീലകൻ വിവരിച്ചു.
🇦🇷🗣Scaloni: "Messi tiene una molestia en el tobillo pero está para jugar"
— TyC Sports (@TyCSports) November 11, 2020
El entrenador de la #SelecciónArgentina aseguró que no hay ningún impedimento para que la Pulga vaya de arranque mañana ante Paraguay.https://t.co/Hzh8dpZbwg
” മെസ്സി ഞങ്ങളോടൊപ്പം സാധാരണ രീതിയിൽ തന്നെയാണ് പരിശീലനം നടത്തിയത്. എല്ലാവർക്കുമറിയുന്ന പോലെ അദ്ദേഹം ഒരുപാട് മത്സരങ്ങൾ ക്ലബ്ബിനോടൊപ്പം കളിച്ചാണ് ഇവിടെ എത്തുന്നത്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആങ്കിളിന് ചെറിയ പ്രശ്നമുണ്ട്. പക്ഷെ അത് അദ്ദേഹത്തെ കളിക്കുന്നതിൽ നിന്നും തടഞ്ഞ് നിർത്തുന്ന ഒന്നല്ല. അത്കൊണ്ട് തന്നെ അദ്ദേഹം ഫിറ്റ് ആണ്. നാളെ കളിക്കുകയും ചെയ്യും. ഇനി എന്തെങ്കിലും മാറ്റമുണ്ടാവുമോ എന്നുള്ളത് നാളെ മാത്രമേ അറിയുകയൊള്ളൂ. ലൗറ്ററോ മാർട്ടിനെസിന്റെ കാര്യം ഞങ്ങൾ ഇന്നും പരിശോധിച്ചിരുന്നു. അദ്ദേഹം കളിക്കില്ല എന്ന് ഉറപ്പ് പറയാനാവില്ല. പക്ഷെ ഞങ്ങൾ പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തെ ലഭ്യമല്ലെങ്കിൽ ഞങ്ങൾക്ക് അലാരിയോ, കൊറേയ എന്നീ താരങ്ങളുണ്ട്. അവരെല്ലാം മികച്ച രീതിയിലാണ്. ലൗറ്ററോക്ക് കളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഞങ്ങൾ തീരുമാനം കൈക്കൊള്ളാൻ തയ്യാറാണ് എന്നുള്ളത് സത്യമാണ്. പക്ഷെ ഇന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് അദ്ദേഹത്തെ കളിക്കാൻ ലഭിക്കും എന്നാണ് ” സ്കലോണി പറഞ്ഞു.
Messi is ready for 🇦🇷
— Goal News (@GoalNews) November 12, 2020