ഉത്തരവാദിത്തമേറ്റെടുക്കുന്നു, പരിഹാരം കണ്ടെത്തും : സിദാൻ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വലൻസിയക്ക് മുന്നിൽ ചിന്നഭിന്നമായത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം നാലു ഗോളുകളാണ് റയൽ മാഡ്രിഡ് വഴങ്ങിയത്. നാലു ഗോളുകളും റയൽ മാഡ്രിഡ് തന്നെ വരുത്തിവെച്ചതാണ് എന്നുള്ളതാണ് ഏറ്റവും മോശമായ കാര്യം. മൂന്ന് പെനാൽറ്റികൾ വഴങ്ങിയ റയൽ മാഡ്രിഡ് ഒരു സെൽഫ് ഗോളും കൂടി വഴങ്ങി കൊണ്ട് വലൻസിയക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുകയായിരുന്നു. ഈഡൻ ഹസാർഡ്, കാസമിറോ എന്നിവരുടെ അഭാവവും റയൽ മാഡ്രിഡിനെ ബാധിച്ചു. ഇപ്പോഴിതാ തോൽവിയുടെ ഉത്തരവാദിത്തമേറ്റടുത്തിരിക്കുകയാണ് സിദാൻ. തോൽവിയുടെ ഒരു ഉത്തരവാദി താനാണെന്നും താൻ തന്നെ ഇതിന് പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നുമാണ് സിദാൻ പ്രസ്താവിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റയൽ മാഡ്രിഡ് പരിശീലകൻ.
🗣 "I have to find solutions"
— MARCA in English (@MARCAinENGLISH) November 8, 2020
Zidane has accepted the blame for @realmadriden's defeat at Mestalla
👇https://t.co/VM5meTQtLE pic.twitter.com/NRptFFgbGd
” ഒരു ഗോൾ നേടിയ ശേഷം ഞങ്ങളുടെ മനോഭാവം തന്നെ മാറിമറിഞ്ഞു. അത് എല്ലാത്തിനെയും ബാധിച്ചു. ഞങ്ങൾക്ക് സംഭവിച്ചതെല്ലാം തന്നെ അർഹിച്ചതാണ്. ഞങ്ങളുടെ മത്സരത്തെ മനസിലാക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒന്നാണ്. ടാക്ടിക്കൽപരമായി വലൻസിയ ഞങ്ങളേക്കാൾ മികച്ചതാണ് എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഞാൻ ഈ തോൽവിയുടെ ഒരു ഉത്തരവാദിയാണ്. എനിക്ക് ഇതിന് പരിഹാരം കണ്ടെത്തേണ്ടതുമുണ്ട്. ഈ തോൽവിക്ക് ഒരു ന്യായീകരണങ്ങളുമില്ല. ഒന്നാം ഗോളിന് ശേഷം ഞങ്ങൾ തീർത്തും അലസൻമാരായി തീരുകയായിരുന്നു. ഞങ്ങൾ മുമ്പ് എങ്ങനെയായിരുന്നുവോ അത്പോലെയല്ല ഇപ്പോൾ ഉള്ളതെന്നുള്ളത് സത്യമാണ് ” സിദാൻ പറഞ്ഞു.
Who is to blame for Real Madrid's failings? 😌
— Goal News (@GoalNews) November 8, 2020
By @riksharma_