പ്രീമിയർ ലീഗ് പുനരാരംഭിക്കാനൊരുങ്ങുന്നു, ലിവർപൂളിന് ആശ്വാസം
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിർത്തി വെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കാനൊരുങ്ങുന്നു. ഈ വരുന്ന ജൂൺ ഒന്ന് മുതൽ ആരംഭിക്കാനാണ് അധികൃതർ ആലോചിക്കുന്നതെന്ന് പ്രമുഖമാധ്യമമായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയംത്തിൽ നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. നിലവിൽ ഇനി ഓരോ ടീമിനും ഏതാനും മത്സരങ്ങൾ വീതമാണ് പ്രീമിയർ ലീഗിൽ അവശേഷിക്കുന്നത്.
Exclusive: Premier League considers plan to resume games after June 1 and start 2020-21 season in August | @SamWallaceTel @JPercyTelegraph https://t.co/NlFiXregaC
— Telegraph Football (@TeleFootball) March 21, 2020
ജൂൺ ഒന്നിന് ആരംഭിച്ച് കഴിവതും വേഗത്തിൽ അവസാനിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. അതായത് ഓഗസ്റ്റ് എട്ടിന് 2020/21 സീസണിന്റെ ക്യാമ്പയിൻ ആരംഭിക്കാൻ ആണ് ഇവർ ആസൂത്രണം ചെയ്യുന്നത്. അതിന് മുൻപ് ലിവർപൂളിന്റെ കിരീടധാരണം നടക്കും. പ്രീമിയർ ലീഗിൽ ലിവർപൂൾ ഏകദേശം കിരീടം ഉറപ്പാക്കിയ അവസ്ഥയാണ്. രണ്ട് മത്സരങ്ങളിൽ കൂടി വിജയിച്ചാൽ കിരീടം അവർക്ക് സ്വന്തമാക്കാം. പ്രീമിയർ ലീഗ് ഉപേക്ഷിക്കുമെന്നുള്ള വാർത്തകളൊക്കെ ആദ്യം പരന്നിരുന്നുവെങ്കിലും യുറോ കപ്പ് മാറ്റിവെച്ചതോടെ ലീഗുകൾ നടത്താൻ സമയം ലഭിക്കുകയായിരുന്നു. എന്തായാലും പ്രീമിയർ ലീഗ് ആയതിന് ശേഷമുള്ള ലിവർപൂളിന്റെ ആദ്യകിരീടധാരണത്തിന് കാത്തിരിക്കുകയാണ് ആരാധകർ.