പരിക്കേറ്റ നെയ്മറിനെ നിലനിർത്തി ടിറ്റെ, പുറമേ മറ്റൊരു താരത്തെ കൂടി ഉൾപ്പെടുത്തി !
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കുറച്ചു മുമ്പ് തന്നെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് ശേഷമാണ് സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പരിക്കേറ്റത്. പിഎസ്ജിക്ക് വേണ്ടി വേണ്ടി ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുന്നതിനിടെയാണ് താരത്തിന്റെ ഇടതു തുടക്ക് പരിക്ക് അനുഭവപ്പെട്ടത്. താരം ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മടങ്ങിയെത്തുമെന്നായിരുന്നു പിഎസ്ജി പരിശീലകൻ ടുഷേൽ അറിയിച്ചത്. എന്നാൽ താരത്തെ ബ്രസീലിയൻ ടീമിൽ നിന്നും ഒഴിവാക്കാൻ ടിറ്റെ തയ്യാറായിട്ടില്ല. താരത്തെ വെച്ച് റിസ്ക്ക് എടുക്കില്ല എന്ന് പിഎസ്ജിക്ക് ഉറപ്പ് നൽകിയതിന് ശേഷമാണ് ബ്രസീൽ താരത്തെ ടീമിൽ നിലനിർത്താൻ തീരുമാനിച്ചത്. ഈ മാസം നടക്കുന്ന മത്സരങ്ങളിൽ താരം ബ്രസീലിന് വേണ്ടി കളിക്കുമോ എന്നുള്ളത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുകയൊള്ളൂ. രണ്ടാമത്തെ മത്സരത്തിൽ കളിക്കാൻ സാധിച്ചേക്കുമെന്നാണ് ടീം അധികൃതർ പ്രതീക്ഷിക്കുന്നത്.
✅🇧🇷 Tite mantendrá a Neymar en la lista para los partidos contra Venezuela y Uruguay tras una reunión en la que garantizó que no pondrá en riesgo su saludhttps://t.co/djowP5rUxZ
— Mundo Deportivo (@mundodeportivo) November 6, 2020
” ഞങ്ങൾ പിഎസ്ജിയുടെ ഡോക്ടറുമായി ബന്ധപ്പെട്ടിരുന്നു. നെയ്മറുടെ പരിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ അവിടെ നിന്ന് ശേഖരിച്ചിട്ടുണ്ട്. താരം പരിക്കിൽ നിന്നും മുക്തനായി വരുന്നുണ്ട് ” ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ പറഞ്ഞു. ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ നെയ്മർക്ക് കളിക്കാനാവുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്. അതേസമയം മറ്റൊരു താരത്തെ കൂടി ടിറ്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെയ്മർക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ ആ സ്ഥാനത്തേക്ക് പരിഗണിച്ചു കൊണ്ടാണ് പെഡ്രോയെ ടിറ്റെ ടീമിൽ ഉൾപ്പെടുത്തിയത്. ഇരുപത്തിമൂന്നുകാരനായ താരം ബ്രസീൽ അണ്ടർ 23 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. നെയ്മർക്ക് പുറമേ ഫിലിപ്പെ കൂട്ടീഞ്ഞോ, ഫാബിഞ്ഞോ, കയോ, മിലിറ്റാവോ എന്നിവർ എല്ലാവരും തന്നെ പരിക്കിന്റെ പിടിയിലാണ്. ഈ മാസം വെനിസ്വേല, ഉറുഗ്വ എന്നിവർക്കെതിരെയാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്.
Neymar out for Venezuela qualifier, 'hopeful' against Uruguay: Brazil FA https://t.co/VW1JBm8DWZ
— TOI Sports News (@TOISportsNews) November 6, 2020