ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിവില്ലെന്നുള്ളത് സാധാരണകാര്യം :പിക്വേ !
എഫ്സി ബാഴ്സലോണക്ക് ഈ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള കഴിവും ശേഷിയുമില്ലെന്ന് ഡൈനാമോ കീവ് പരിശീലകൻ ലൂചെസ്ക്കു കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഡൈനാമോ കീവ് – ബാഴ്സലോണ മത്സരത്തിന് മുന്നോടിയായായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബാഴ്സയിൽ ഒട്ടേറെ മികച്ച കളിക്കാരുണ്ടെന്നും എന്നാൽ അവർ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തിൽ ബാഴ്സക്ക് ഒരു ധാരണയുമില്ലെന്നാണ് ലൂചെസ്ക്കു അഭിപ്രായപ്പെട്ടിരുന്നത്. ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ള മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ബയേൺ മ്യൂണിക്ക് എന്നീ ടീമുകൾ ആണെന്നും ഇദ്ദേഹം അറിയിച്ചിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ ഡൈനാമോ കീവിനെ കീഴടക്കിയിരുന്നു. ഇപ്പോഴിതാ ലൂചെസ്ക്കുവിന്റെ ഈ പ്രസ്താവനയിൽ അത്ഭുതമൊന്നുമില്ല എന്ന നിലപാടുകാരനാണ് ബാഴ്സ സൂപ്പർ താരം ജെറാർഡ് പിക്വേ. കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ബാഴ്സ ഇല്ലാത്തത് സാധാരണകാര്യമാണ് എന്നാണ് പിക്വേയുടെ അഭിപ്രായം. കഴിഞ്ഞ കുറച്ചു വർഷത്തെ ബാഴ്സയുടെ പ്രകടനം മോശമാണെന്നും അതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് പിക്വേയുടെ കണ്ടെത്തൽ. ഓരോ വർഷം കൂടും തോറും ബാഴ്സയുടെ പ്രകടനം മോശമായി വരികയാണെന്നും പിക്വേ ആരോപിച്ചിരുന്നു. സ്പാനിഷ് മാധ്യമമായ എഎസ് ആണ് താരത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Barcelona not being among Champions League favourites is "normal" – Gerard Pique https://t.co/zR5TXJcaHk
— footballespana (@footballespana_) November 5, 2020
” ഈ കഴിഞ്ഞ കുറച്ചു വർഷത്തെ പ്രകടനത്തിന് ശേഷം, കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഞങ്ങൾ ഇല്ല എന്നുള്ളത് സാധാരണകാര്യമാണ്. ഞങ്ങൾക്ക് ഇപ്പോൾ ചെയ്യാനുള്ള ഏകകാര്യം കഠിനമായി പ്രവർത്തിക്കുക എന്നുള്ളതാണ്. അങ്ങനെ ചെയ്താൽ മികച്ച ഫലങ്ങൾ വരുമെന്നുള്ളത് മുമ്പ് തന്നെ പരിചയമുള്ള കാര്യമാണ്. ഈ വർഷം വളരെ ലളിതമായ വർഷമായിരിക്കുമെന്നൊന്നും ഞാൻ കരുതുന്നില്ല. പക്ഷെ ഒരുപാട് മികച്ച കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനാകും എന്ന കാര്യത്തിൽ ഞങ്ങൾ ആത്മവിശ്വാസമുള്ളവരാണ്. ഞങ്ങളിപ്പോൾ നവംബറിലാണ് ഉള്ളത്. മികച്ച റിസൾട്ടുകൾ ഇനി വരും. ഞങ്ങൾ മാറാൻ പോവുകയാണ് എന്നുള്ളത് എനിക്കറിയാം. ഞങ്ങൾക്കിപ്പോൾ മികച്ചതായി തോന്നുന്നുണ്ട്. കാരണം ഒരുപിടി മികച്ച താരങ്ങൾ ഞങ്ങളുടെ ടീമിലുണ്ട്. കുറച്ചു സമയം ലഭിച്ചാൽ അവർക്ക് ടീമിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കാനാവും ” പിക്വ പറഞ്ഞു.
⚽ @3gerardpique
— FC Barcelona (@FCBarcelona_es) November 5, 2020
1⃣5⃣ gols
🏆 @LigadeCampeones