ഉജ്ജ്വലവിജയം നേടി സിറ്റിയും ലിവർപൂളും, പൊരുതി ജയിച്ച് ബയേണും അത്ലെറ്റിക്കോയും !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ വമ്പൻ ക്ലബുകൾ എല്ലാം തന്നെ വിജയം നേടി. പ്രീമിയർ ലീഗ് വമ്പൻമാരായ സിറ്റിയും ലിവർപൂളും ഇന്നലെ വിജയമധുരം നുണഞ്ഞു. മാഴ്സെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തു വിട്ടത്. ഫെറാൻ ടോറസ്, ഗുണ്ടോകൻ, റഹീം സ്റ്റെർലിംഗ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.ഇരട്ടഅസിസ്റ്റുകളുമായി കെവിൻ ഡിബ്രൂയിനും മത്സരത്തിലും തിളങ്ങി. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്താൻ സിറ്റിക്ക് കഴിഞ്ഞു. ആറു പോയിന്റാണ് സിറ്റിക്കുള്ളത്. അതേസമയം പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളും ഇന്നലെ വിജയം കരസ്ഥമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ക്ലോപിന്റെ സംഘം മിഡ്ലാന്റിനെ തകർത്തു വിട്ടത്. ലിവർപൂളിന് വേണ്ടി ഡിയഗോ ജോട്ട ഒരു ഗോൾ നേടിയപ്പോൾ ഒരു ഗോൾ പെനാൽറ്റിയിലൂടെ സലാഹ് നേടുകയായിരുന്നു. ജയത്തോടെ ലിവർപൂളിനും ഗ്രൂപ്പിൽ ഒന്നാമതെത്താൻ സാധിച്ചു. ആറു പോയിന്റ് തന്നെയാണ് ലിവർപൂളിന്റെയും സമ്പാദ്യം.
Two wins from two to start Group D
— Liverpool FC (@LFC) October 27, 2020
അതേസമയം ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് പൊരുതി വിജയം നേടുകയായിരുന്നു. ലോക്കോമോട്ടീവിനെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബയേൺ കീഴടക്കിയത്. ബയേണിന് വേണ്ടി ഗോറെട്സ്ക്ക, ജോഷുവ കിമ്മിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ ബയേണും ആറു പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനതെത്തി. മറ്റൊരു മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ അത്ലെറ്റിക്കോ മാഡ്രിഡും പൊരുതി വിജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സാൽസ്ബർഗിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ ഹാവോ ഫെലിക്സ് ആണ് മാഡ്രിഡിന്റെ ഹീറോ. ശേഷിച്ച ഗോൾ ലോറെന്റെയാണ് നേടിയത്. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് അത്ലെറ്റിക്കോ. ആദ്യ മത്സരത്തിൽ ബയേണിനോട് അത്ലെറ്റിക്കോ തോറ്റിരുന്നു. മറ്റൊരു മത്സരത്തിൽ ഇന്റർമിലാനെ ഷാക്തർ ഡോണസ്ക്ക് ഗോൾരഹിത സമനിലയിൽ തളച്ചു.
FULL-TIME | Top performance boys! Six points out of six will do nicely!
— Manchester City (@ManCity) October 27, 2020
0-3 #ManCity | https://t.co/axa0klD5re pic.twitter.com/ILmaXiNcp7