റൊണാൾഡോയും റാമോസും തന്നെ റയലിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ലെവെന്റോവ്സ്കി
ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും തന്നെ റയൽ മാഡ്രിഡിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ബയേൺ സ്ട്രൈക്കെർ റോബർട്ട് ലെവെന്റോവ്സ്കിയുടെ വെളിപ്പെടുത്തൽ.2017-ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷമായിരുന്നു ഇരുവരും തന്നെ റയലിലേക്ക് ക്ഷണിച്ചതെന്നാണ് ലെവെന്റോവ്സ്കിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഈ ക്ഷണം താൻ സ്നേഹത്തോടെ നിരസിച്ചെന്നും തനിക്ക് ജർമനിയിൽ തന്നെ തുടരാനായിരുന്നു താല്പര്യമെന്നും ലെവെന്റോവ്സ്കി പറഞ്ഞു.
Lewandowski reveals Cristiano Ronaldo and Sergio Ramos made cheeky attempt to lure him to Real Madridhttps://t.co/BExdCXT737
— The Sun Football ⚽ (@TheSunFootball) March 19, 2020
” നിങ്ങൾക്ക് സ്പാനിഷ് ലീഗിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ കൂടുമാറാമായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ചെടുത്തോളം എന്നെകൊണ്ടാവും വിധം മികച്ച പ്രകടനം നടത്താനും തിളങ്ങാനുമാണ് ഞാൻ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നിലാണ് ഞാൻ തുടരുന്നത്. ഞാനിവിടെ സന്തുഷ്ടനുമാണ്. എല്ലാം കൊണ്ടും മികച്ച സ്ക്വാഡ് ആണ് ബയേണിന്റെ പക്കലുള്ളത്. എനിക്ക് ഒരു ഗോൾ നേടിയാൽ മറ്റൊന്നിനു വേണ്ടി ഞാൻ ശ്രമിക്കും. ഞാൻ ഹാട്രിക് നേടിയാൽ നാലാമത്തെ ഗോളിന് വേണ്ടി ശ്രമിക്കും. ഗോളുകൾ നേടുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ” സ്പാനിഷ് ന്യൂസ്പേപ്പർ ആയ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ ലെവെന്റോവ്സ്കി പറഞ്ഞു.
ബുണ്ടസ് ലിഗയിലെ 25 ഗോളുകളുൾപ്പടെ 39 ഗോളുകളാണ് ഈ ബയേൺ താരം ഈ സീസണിൽ അടിച്ചുകൂട്ടിയത്.