ഹാലണ്ട് ഒരിക്കൽ റയൽ മാഡ്രിഡിലേക്ക് എത്തിയേക്കും, സൂചനകളുമായി ഡോർട്മുണ്ട് സിഇഒ !

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ട് ക്ലബ് ഒരിക്കൽ ക്ലബ് വിടുമെന്നുള്ള കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് ക്ലബ് സിഇഒ ഹാൻസ് ജോക്കിം വാട്സ്കെ. റയൽ മാഡ്രിഡ്‌ പോലെയുള്ള ഒരു ക്ലബ്ബിലേക്ക്‌ ഹാലണ്ട് എത്തുമെന്നും കാരണം അദ്ദേഹം അത്രയും ഉയർന്ന തലത്തിൽ എത്തി എന്നുമാണ് ഇദ്ദേഹം തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം കിക്കറിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഹാലണ്ടിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്. ഹാലണ്ടിനെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാൻ റയൽ മാഡ്രിഡിന് പദ്ധതികളുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങൾ മുമ്പ് തന്നെ റിപ്പോർട്ട്‌ ചെയ്തിരുന്നു. കിലിയൻ എംബാപ്പെ, ഹാലണ്ട് എന്നിവരിൽ ആർക്കായിരിക്കും ലോസ് ബ്ലാങ്കോസ് മുൻഗണന നൽകുക എന്നുള്ളതാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ ജനുവരിയിൽ ബൊറൂസിയയിൽ എത്തിയ താരം തകർപ്പൻ ഫോമിലാണ്. മുപ്പതിൽ പരം ഗോളുകളാണ് കഴിഞ്ഞ വർഷം താരം സ്കോർ ചെയ്തത്.

” ഹാലണ്ടിനും അദ്ദേഹത്തിന്റെ ഏജന്റിനുമറിയാം അവർ കൂടുതൽ കാലമൊന്നും ബൊറൂസിയക്കൊപ്പമുണ്ടാവില്ലെന്ന്. ലെവന്റോസ്ക്കിക്ക്‌ എന്ത് ഉപദേശം നൽകിയോ അത്‌ മാത്രമാണ് എനിക്ക് ഹാലണ്ടിനും നൽകാനുള്ളത്. ഒരു ദിവസം ഹാലണ്ട് ഡോർട്മുണ്ട് വിടുമെന്നും മറ്റേതെങ്കിലും വലിയ ക്ലബുമായി കരാറിലെത്തുമെന്നുമുള്ളത് വ്യക്തമായ കാര്യമാണ്. അത്തരത്തിലുള്ള വലിയ ക്ലബുകൾ ഏറെയൊന്നുമില്ല. റയൽ മാഡ്രിഡ്‌ പോലെയൊരു ക്ലബ് നിങ്ങളെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അത്രയും ഉയർന്ന തലത്തിൽ എത്തിയിട്ടുണ്ട് എന്നാണ് അർത്ഥം ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!