ടിക്കറ്റില്ലാതെ UCL കാണാൻ പോയി, ഒടുവിൽ CR7ൻ്റെ കളി കണ്ട മലയാളി
യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം നേരിട്ട് കാണുക എന്നത് ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ആഗ്രഹമായിരിക്കും. തങ്ങളുടെ പ്രിയപ്പെട്ട താരം കളിക്കുന്ന ടീമിൻ്റെ കളി കാണാൻ കഴിയുക എന്നത് പലരും മഹാഭാഗ്യമായാണ് കാണുന്നത്. അതിന് വേണ്ടി പലതരം കടമ്പകൾ കടന്ന കഥയാണ് ജർമ്മനിയിൽ മാസ്റ്റേഴ്സിന് പഠിക്കുന്ന തൃശ്ശൂരുകാരാനായ അതുൽ ഹരി പങ്കുവെക്കുന്നത്. ഒരു കടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനാണ് അതുൽ. യുവേഫ ചാമ്പ്യൻസ് ലീഗിലെ യുവെൻ്റസ് Vs ബയർ ലെവർക്യുസൻ മത്സരം കാണാൻ ടിക്കറ്റ് പോലുമില്ലാതെ സ്റ്റേഡിയത്തിൽ പോയതും ഒടുവിൽ പല കടമ്പകൾ കടന്ന് കളി കണ്ടതുമായ കഥ വിവരിക്കുകയാണ് അദ്ദേഹം. ഏതൊരു ഫുട്ബോൾ പ്രേമിയെയും ആവേശഭരിതനാക്കുന്ന ആ കഥ കേൾക്കാൻ താഴെയുള്ള വീഡിയോ പ്ലേ ചെയ്യൂ.
അതുലിൻ്റെ അനുഭവം തീർച്ചയായും ഏതൊരു ഫുട്ബോൾ പ്രേമിയെയും ആവേശം കൊള്ളിക്കുന്ന ഒന്നാണ്. തൻ്റെ ആരാധനാ പാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി നേരിൽ കണ്ടതിന് പുറമെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൻ്റെ ആമ്പിയൻസ് അനുഭവിച്ചറിയാനും അദ്ദേഹത്തിന് കഴിഞ്ഞു. അത് കൂടാതെ ബുണ്ടസ്ലീഗ ക്ലബ്ബായ ബയെർ ലെവർക്യുസൻ്റെ സ്റ്റേഡിയവും മ്യൂസിയവുമെല്ലാം അദ്ദേഹത്തിന് അടുത്തറിയാനായി. ഇതു പോലെ നിങ്ങൾക്കുമുണ്ടാവും അനുഭവങ്ങൾ. അവ മറ്റുള്ളവരുമായി പങ്കുവെക്കൂ. അങ്ങനെ ഫുട്ബോളിൻ്റെ ലഹരിയും സൗന്ദര്യവും നമുക്ക് പരസ്പരം കൈമാറാം.