Official :പുതുക്കിയ ഫിഫ റാങ്കിംഗ്:അർജൻ്റീന താഴേക്ക് വീണു,സ്പെയ്ൻ ഒന്നാമത്

പോർച്ചുഗൽ മുന്നോട്ട്, ബ്രസീൽ താഴേക്ക്;

ഈ മാസത്തെ ഇൻറർനാഷണൽ ബ്രേക്കിന് ശേഷം, ഫിഫ അവരുടെ ദേശീയ ടീം റാങ്കിംഗ്  അപ്ഡേറ്റ് ചെയ്തു.

ബൊളീവിയയോട് 1-0 ന് തോറ്റതോടെ യോഗ്യതാ മത്സരങ്ങൾ അവസാനിച്ചതോടെ ബ്രസീലിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി പോർച്ചുഗൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ, ബൾഗേറിയയെ 3-0 നും തുർക്കിയെ 6-0 നും പരാജയപ്പെടുത്തി 19 മത്സരങ്ങളിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്ത് എത്തി.

വെനിസ്വേലയെ 3-0 ന് തോൽപ്പിച്ചെങ്കിലും ഇക്വഡോറിനോട് 1-0 ന് തോറ്റതോടെ  മൂന്നാം സ്ഥാനത്തേക്ക് അർജൻറീന പിന്തള്ളപ്പെട്ടു.

ഫ്രാൻസ് ഇപ്പോൾ സ്പെയിനിന്ന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ്. ഫ്രഞ്ച് ടീം ഉക്രെയ്‌നിനെയും (2-0) ഐസ്‌ലാൻഡിനെയും (2-1) പരാജയപ്പെടുത്തി
ടോപ്പ് 10 ൽ ശേഷിക്കുന്ന സ്ഥാനങ്ങളിൽ ഇംഗ്ലണ്ട് (4), നെതർലാൻഡ്‌സ് (7), ബെൽജിയം (8) എന്നിവർ സ്ഥാനം നിലനിർത്തി. അതേസമയം, ക്രൊയേഷ്യ (9), ഇറ്റലി (10) എന്നിവർ ഓരോ സ്ഥാനം കയറി .

Leave a Reply

Your email address will not be published. Required fields are marked *