ശ്രമം ഉപേക്ഷിച്ചിട്ടില്ല,ഹാലന്റും എംബപ്പേയും ഇപ്പോഴും റയലിന്റെ പരിഗണനയിൽ!
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടിരുന്ന സൂപ്പർതാരമായിരുന്നു കിലിയൻ എംബപ്പേ. എന്നാൽ റയലിന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കുകയായിരുന്നു.ഇത് റയൽ മാഡ്രിഡ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
എംബപ്പേയെ ലഭിച്ചില്ലെങ്കിൽ ഹാലന്റിനെ സ്വന്തമാക്കാനായിരുന്നു റയലിന്റെ പദ്ധതി. എന്നാൽ താരത്തെ അതിനോടകം തന്നെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ചുരുക്കത്തിൽ ബെൻസിമക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ റയലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്നാൽ എംബപ്പേ,ഹാലന്റ് എന്നിവർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പൂർണമായും റയൽ പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസ് ഉപേക്ഷിച്ചിട്ടില്ല എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കഴിഞ്ഞ ദിവസം പെരസ് വാൽഡേബെബാസിൽ വെച്ച് ചില സോഷ്യോസുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചയിലാണ് പെരസ് ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിട്ടുള്ളത്.
🇪🇸 Lors d’une rencontre avec certains socios mardi soir à Valdebebas, Florentino Perez aurait laissé entendre que le Real Madrid étudierait toujours la possibilité de recruter Kylian Mbappé et Erling Haaland dans le futur.https://t.co/xyDXuHgqu4
— RMC Sport (@RMCsport) September 28, 2022
അതിൽ പങ്കെടുത്ത ഒരു സോഷ്യോ എൽ ചിരിങ്കിറ്റോ ടിവിയോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ” എംബപ്പേയോ കുറിച്ചോ ഹാലന്റിനോ കുറിച്ചോ ഞങ്ങൾ വലിയ ചർച്ചയൊന്നും നടത്തിയിട്ടില്ല. മറിച്ച് റയൽ മാഡ്രിഡ് ഇപ്പോഴും അവരുടെ വാതിലുകൾ അടച്ചിട്ടില്ല എന്ന കാര്യം പെരസ് ഞങ്ങളോട് പറഞ്ഞിരുന്നു ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ഭാവിയിൽ റയല്‍ മാഡ്രിഡ് ഇവർക്ക് വേണ്ടി ശ്രമങ്ങൾ നടത്തുമെന്ന് തന്നെയാണ് RMC സ്പോർട് പറഞ്ഞിട്ടുള്ളത്.രണ്ട് പേരും ഈ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.സിറ്റിക്ക് വേണ്ടി ഹാലന്റ് ആകെ 14 ഗോളുകൾ നേടിയപ്പോൾ എംബപ്പേ ആകെ 10 ഗോളുകൾ ക്ലബ്ബിനു വേണ്ടി നേടിയിട്ടുണ്ട്.