മെസ്സിയെ അർജന്റീന ഒഴിവാക്കിയെക്കും!
വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി നിലവിലുള്ളത്.ഈ മാസത്തിന്റെ അന്ത്യത്തിൽ രണ്ട് മത്സരങ്ങളാണ് അർജന്റീന കളിക്കുക.ആദ്യ മത്സരത്തിൽ ചിലിയെ അവരുടെ മൈതാനത്താണ് അർജന്റീന നേരിടുക.പിന്നീട് രണ്ടാം മത്സരത്തിൽ കൊളംബിയയെ സ്വന്തം മൈതാനത്തും നേരിടും.
ഇപ്പോഴിതാ ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ സൂപ്പർ താരം ലയണൽ മെസ്സിയെ സ്കലോണി ഉൾപ്പെടുത്തിയേക്കില്ല എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.പ്രമുഖ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെസ്സിയുടെ കാര്യത്തിലുള്ള ഒരു തീരുമാനത്തിനായിരുന്നു സ്കലോണി ഇതുവരെ കാത്ത് നിന്നിരുന്നത്.
— Murshid Ramankulam (@Mohamme71783726) January 18, 2022
താരത്തെ അർജന്റീന ടീമിൽ ഉൾപ്പെടുത്താതിരിക്കാൻ ക്ലബായ പിഎസ്ജി ആഗ്രഹിച്ചിരുന്നു.അത് മാത്രമല്ല ഇതുമായി ബന്ധപ്പെട്ടു കൊണ്ട് അവർ എഎഫ്എയെ സമീപിക്കുകയും ചെയ്തിരുന്നു. എഎഫ്എ അപേക്ഷ സ്വീകരിക്കുകയായിരുന്നു എന്നാണ് അർജന്റൈൻ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.അത്കൊണ്ട് തന്നെ മെസ്സി പിഎസ്ജിയിൽ തുടർന്നേക്കും.നേരത്തെ തന്നെ വേൾഡ് കപ്പിന് യോഗ്യത നേടിയതിനാലാണ് അർജന്റീന ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടത്.
പരിക്കും കോവിഡുമൊക്കെയായി കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് മെസ്സി പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.പിഎസ്ജിയുമായി മെസ്സി കരാറിൽ ഒപ്പിട്ടതിനുശേഷം ആകെ 26 മത്സരങ്ങളാണ് പിഎസ്ജി കളിച്ചിട്ടുള്ളത്.ഇതിൽ 12 എണ്ണത്തിൽ മാത്രമാണ് മെസ്സി പങ്കെടുത്തിട്ടുള്ളത്.വരുന്ന റയലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നേ മെസ്സി പൂർണ്ണസജ്ജനാവുമെന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജി ആരാധകർ.