ബ്രസീൽ vs ബൊളീവിയ : മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം !

നാളെ രാവിലെയാണ് വേൾഡ് യോഗ്യത റൗണ്ട് മത്സരത്തിൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീൽ ആദ്യത്തെ മത്സരത്തിന് വേണ്ടി ബൂട്ടണിയുന്നത്.ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറു മണിക്കാണ് മത്സരം നടക്കുക. ബ്രസീലിന്റെ മൈതാനത്ത് തന്നെയാണ് മത്സരം നടക്കുന്നത്. യഥാർത്ഥത്തിൽ മാർച്ചിൽ നടക്കേണ്ട മത്സരമാണിത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലമാണ് വൈകിയത്. കാണികളുടെ അഭാവത്തിലാണ് മത്സരം നടക്കുക.

കഴിഞ്ഞ കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടിയ ശേഷം ഇതാദ്യമായാണ് ബ്രസീലും ബൊളീവിയയും തമ്മിൽ ഏറ്റുമുട്ടുന്നത്. ആ മത്സരത്തിൽ ബ്രസീൽ 3-0 എന്ന സ്കോറിന് വിജയിച്ചിരുന്നു. ഇതുവരെ ബ്രസീലും ബൊളീവിയയും തമ്മിൽ 30 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 21 തവണ ബ്രസീൽ ജയിച്ചപ്പോൾ നാല് മത്സരം സമനിലയിൽ വഴങ്ങി. അഞ്ച് മത്സരങ്ങളിൽ ബ്രസീൽ തോൽക്കുകയും ചെയ്തു.

ബ്രസീൽ പരിശീലകൻ : ടിറ്റെ.

സാധ്യത ഇലവൻ :👇 Weverton, Danilo, Marquinhos, Thiago Silva and Renan Lodi; Casemiro, Douglas Luiz and Philippe Coutinho; Everton, Roberto Firmino and Everton Ribeiro .

ബൊളീവിയ പരിശീലകൻ : സെസാർ ഫാരിയാസ്

സാധ്യത ഇലവൻ : 👇

റഫറിമാർ : Referee: Leodán González (Uruguay)

Assistants: Nicolas Tarán and Richard Trinidad (Uruguay)

Fourth official: Facundo Tello (Argentina)

Video referee: Esteban Ostoijich (Uruguay)

Video assistant: Fernando Rapallini (Argentina)

Leave a Reply

Your email address will not be published. Required fields are marked *