ചുവപ്പ് കാർഡ് കണ്ടു, പിന്നാലെ റഫറിയെ ചവിട്ടികൂട്ടി മുൻ റഷ്യൻ നായകൻ !

ചുവപ്പ് കാർഡ് ലഭിച്ച ദേഷ്യത്തിൽ റഫറിയെ ആക്രമിച്ച് മുൻ റഷ്യൻ നായകൻ. കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന മത്സരത്തിലാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. മുൻ റഷ്യൻ നായകനും സെനിത് സെന്റ് പീറ്റേഴ്സ് ബർഗിന്റെ ഐക്കണുമായി റോമൻ ഷിറോക്കോവ് ആണ് നിയന്ത്രണം വിട്ട് റഫറിയെ മാരകമായി മർദിച്ചത്. മോസ്‌കോ സെലിബ്രിറ്റി കപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് ഈ സംഭവവികസങ്ങൾക്ക് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. തങ്ങൾക്ക് അനുകൂലമായി പെനാൽറ്റി റഫറി നിഷേധിച്ചതിൽ താരം റഫറിയോട് വലിയ തോതിൽ കയർക്കുകയായിരുന്നു. ഇതോടെ റഫറി താരത്തിന് റെഡ് കാർഡ് കാണിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഷിറോക്കോവ് നിയന്ത്രണം വിട്ട് റഫറിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് കളത്തിലേക്ക് വീണ റഫറിയുടെ വയറിന്മേൽ കൂടുതൽ തവണ താരം ചവിട്ടുകയും ചെയ്തു.

ഇതോടെ താരങ്ങൾ എല്ലാവരും വന്നു ഷിറോക്കോവിനെ പിടിച്ചു മാറ്റുകയും റഫറി നികിത ഡാൻചെങ്കോയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താരത്തിന്റെ മുഖത്തിന് സാരമായ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. നാലര മണിക്കൂറോളം ആശുപത്രിയിലും എമർജൻസി റൂമിലുമായി തനിക്ക് ചിലവഴിക്കേണ്ടി വന്നുവെന്ന് റഫറി വെളിപ്പെടുത്തി. ഏതായാലും സംഭവം വിവാദമായതോടെ മുൻ റഷ്യൻ നായകൻ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും തെറ്റുകാരൻ താൻ ആണെന്നും അദ്ദേഹം പറഞ്ഞു. താരത്തിനെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്ന് ഫുട്ബോൾ അധികൃതർ അറിയിച്ചിട്ടുണ്ട്. റഷ്യക്ക് വേണ്ടി 57 മത്സരങ്ങൾ കളിച്ച താരമാണ് ഇത്രയും മോശമായ രീതിയിൽ കളിക്കളത്തിൽ പെരുമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *