കോവിഡിനെതിരെ നൂതനമാർഗവുമായി ബെയ്ൽ
ലോകം കോവിഡിന്റെ പിടിയിൽ പകച്ചു നിൽക്കെ ഫുട്ബോൾ ലോകത്ത് നിന്ന് സഹായഹസ്തമെത്തിക്കുന്നവർ നിരവധിയാണ്. ഇബ്രാഹിമോവിച്ചും മാനെയും ലെവെന്റോവ്സ്‌കിയുമൊക്കെ തങ്ങളാലാവും വിധം ധനസഹായം നൽകി. ഒട്ടുമിക്ക ക്ലബുകളും അതാത് രാജ്യങ്ങളും ധനസഹായം നൽകി. ഇപ്പോഴിതാ ധനസമാഹരണത്തിനായി നൂതനവിദ്യയുമായി റയൽ മാഡ്രിഡ് താരം ഗാരെത് ബെയ്ൽ രംഗത്തെത്തിയിരിക്കുകയാണ്. ഫുട്ബോൾ ഗെയിം ആയ ഫിഫ ട്വന്റി മത്സരങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്ത് അത് വഴി പണം സമാഹരിക്കാനാണ് ബെയ്ൽ ആസൂത്രണം ചെയ്തിരിക്കുന്നത്. താരത്തോടൊപ്പം രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുമുണ്ട്.
വിശദവിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കൂ 👇