കാര്യങ്ങൾ അവസാന ഘട്ടത്തിൽ,ലെവന്റോസ്ക്കിയുടെ ഭാവി തീരുമാനമാകുന്നു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച സൂപ്പർതാരമാണ് റോബർട്ട് ലെവന്റോസ്ക്കി. താരത്തിനു വേണ്ടി നിരവധി ശ്രമങ്ങൾ ബാഴ്സ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഇതുവരെ ഫലം കണ്ടിരുന്നില്ല. താരത്തെ വിട്ട് നൽകാൻ ബയേൺ തയ്യാറാവാതെ ഇരിക്കുകയായിരുന്നു.

ഏറ്റവും അവസാനമായി ബയേൺ മ്യൂണിക്ക് താരത്തിന് വേണ്ടി ബാഴ്സയോട് ആവശ്യപ്പെട്ടത് 50 മില്യൺ യുറോയായിരുന്നു. ഇപ്പോഴിതാ ഇത് നൽകാൻ ബാഴ്സ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. പോളിഷ് ജേണലിസ്റ്റായ ബോറെകിനെ ഉദ്ധരിച്ചുകൊണ്ട് RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഉടൻതന്നെ ബാഴ്സ 50 മില്യൺ യൂറോയുടെ ഓഫർ ബയേണിന് സമർപ്പിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.കേവലം ഒരു വർഷത്തെ കരാർ മാത്രമാണ് ലെവക്ക് ബയേണിൽ അവശേഷിക്കുന്നത്. അത് വെച്ച് നോക്കുമ്പോൾ ബയേണിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികപരമായി ഇത് ഗുണകരമായ ഒരു ഡീൽ തന്നെയായിരിക്കും.

മറ്റുള്ള പല ക്ലബ്ബുകളിൽ നിന്നും ലെവന്റോസ്ക്കിക്ക് ഓഫറുകൾ ഉണ്ടായിരുന്നു.പിഎസ്ജി, ചെൽസി എന്നിവരൊക്കെ ലെവന്റോസ്ക്കിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ബാഴ്സ മാത്രമായിരുന്നു ലെവയുടെ ലക്ഷ്യം.അതിപ്പോൾ ഫലം കാണുകയാണ്.

ബയേണിന് വേണ്ടി ആകെ 374 മത്സരങ്ങളാണ് ലെവന്റോസ്ക്കി കളിച്ചിട്ടുള്ളത്. അതിൽനിന്ന് 344 ഗോളുകളും 72 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ഏതായാലും താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ബാഴ്സക്ക് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.നിലവിൽ കെസ്സി,ക്രിസ്റ്റൻസൺ എന്നിവരെ ബാഴ്സ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.റാഫീഞ്ഞയുടെ കാര്യത്തിൽ ബാഴ്സ കരാറിൽ എത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *