ഉജ്ജ്വലപ്രകടനത്തോടെ വിമർശകരുടെ വായടപ്പിച്ച് ലൗറ്ററോ, പ്ലെയർ റേറ്റിംഗ് അറിയാം !

ബാഴ്സ അഭ്യൂഹങ്ങൾ താരത്തെ ബാധിച്ചുവെന്നും ഇന്ററിൽ ഫോം കണ്ടെത്താൻ ഇനി കഴിയില്ലെന്നുമുള്ള വിമർശകർക്ക് ലൗറ്ററോയുടെ ബൂട്ടുകൾ കൊണ്ടുള്ള മറുപടി. ഇന്നലെ നടന്ന യൂറോപ്പ ലീഗ് സെമി ഫൈനലിൽ ഷക്തർ ഡോണെസ്‌ക്കിനെ അഞ്ച് ഗോളിനാണ് ഇന്റർതകർത്തത്. ഇതിൽ രണ്ട് ഗോളും ഒരു അസിസ്റ്റും ലൗറ്ററോ മാർട്ടിനെസിന്റെ വകയായിരുന്നു. ഇവ കൂടാതെ മിന്നും പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. അത്കൊണ്ട് തന്നെ ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് ലൗറ്ററോക്കാണ്. പത്താണ് താരത്തിന്റെ റേറ്റിംഗ്. രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയ ലുക്കാക്കുവിന്റെ റേറ്റിംഗ് 9.7 ആണ്. ഇന്റർ ടീം 7.33 റേറ്റിംഗ് നേടിയപ്പോൾ ഷക്തറിന്റെ റേറ്റിംഗ് 5.61 ആണ്. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.

ഇന്റർമിലാൻ : 7.33
ലൗറ്ററോ : 10
ലുക്കാക്കു : 9.7
യങ് : 6.7
കാഗ്ലിയാർഡിനി : 6.6
ബ്രോസോവിച്ച് : 7.9
ബെറല്ല : 8.7
ആബ്രോസിയോ : 7.9
ബാസ്റ്റോണി : 7.0
Vrij: 8.2
ഗോഡിൻ : 7.1
ഹാന്റനോവിച്ച് : 6.9
മോസസ് : 6.1-സബ്
സെൻസി : 6.1-സബ്
ബിറാഗി : 6.3-സബ്

Leave a Reply

Your email address will not be published. Required fields are marked *