ഇരട്ടഗോളുകളടിച്ച് ലൗറ്ററോയും ലുക്കാക്കുവും, കൂറ്റൻ ജയത്തോടെ ഇന്റർ ഫൈനലിൽ !
യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർമിലാന് കൂറ്റൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണവർ ഷക്തർ ഡോണെസ്‌ക്കിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകളുമായി തിളങ്ങിയ റൊമേലു ലുക്കാക്കു-ലൗറ്ററോ മാർട്ടിനെസ് സഖ്യമാണ് ഇന്ററിന് മിന്നും ജയം നേടികൊടുത്തത്. ജയത്തോടെ യൂറോപ്പ ലീഗിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഇന്ററിന് കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1 ന് തകർത്തു കൊണ്ട് വരുന്ന സ്പാനിഷ് ശക്തികളായ സെവിയ്യയാണ് ഫൈനലിൽ ഇന്ററിന്റെ എതിരാളികൾ.
Your 2020 #UELfinal!
— UEFA Europa League (@EuropaLeague) August 17, 2020
Sevilla or Inter? pic.twitter.com/tTjFmaBXQf
ആദ്യപകുതിയിൽ ഒരു ഗോൾ മാത്രം നേടിയ ഇന്റർ രണ്ടാം പകുതിയിലാണ് നാലെണ്ണം അടിച്ചു കൊണ്ട് കരുത്ത് കാട്ടിയത്. പത്തൊൻപതാം മിനുട്ടിൽ ബറെല്ലയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് ലൗറ്ററോ വലകുലുക്കിയത്. എന്നാൽ രണ്ടാം ഗോളിന് വേണ്ടി 64-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്ന്. ബ്രോസോവിച്ചിന്റെ അസിസ്റ്റിൽ നിന്ന് ഡിആംബ്രോസിയോ ആണ് ഗോൾ നേടിയത്. എഴുപത്തിനാലാം മിനുട്ടിൽ ലൗറ്ററോ ലുക്കാക്കുവിന്റെ അസിസ്റ്റിൽ നിന്ന് ലൗറ്ററോ ഇരട്ടഗോളുകൾ തികച്ചു.പിന്നീട് ലുക്കാക്കുവിന്റെ ഊഴമായിരുന്നു. 78-ആം മിനുട്ടിൽ ലൗറ്ററോയുടെ പാസിൽ നിന്ന് ലുക്കാക്കു ഗോൾ നേടി. 84-ആം മിനുട്ടിലാണ് ലുകാകുവിന്റെ മറ്റൊരു മികച്ച ഗോൾപിറന്നത്. എതിരാളിയേ വേഗത കൊണ്ട് തോല്പിച്ച് ലുക്കാക്കു ഗോൾ നേടുകയായിരുന്നു.
🙌🙌
— UEFA Europa League (@EuropaLeague) August 17, 2020
9⃣🔟
This strike force = ________________#UELfinal pic.twitter.com/hBHkmv987w