യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ കാത്തിരിക്കുന്നത് വമ്പൻ മത്സരങ്ങൾ !

ഇന്നലത്തെ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായതോട് കൂടി യുവേഫ യൂറോപ്പ ലീഗിന്റെ സെമി ഫൈനൽ ഫിക്സ്ചറുകളായി. മികച്ച പോരാട്ടങ്ങൾ തന്നെയാണ് ഫുട്ബോൾ ആരാധകരെ സെമിയിൽ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഇറ്റാലിയൻ കരുത്തരായ ഇന്റർമിലാനും അവസാനനാലിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ സെവിയ്യ, ഷക്തർ ഡോണെസ്‌ക് എന്നിവരാണ് സെമിയിലേക്ക് കാലെടുത്തു വെച്ചവർ. ഇതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-സെവിയ്യ മത്സരമായിരിക്കും ഏറെ ആവേശകരമാവുന്നത്. ഓഗസ്റ്റ് പതിനാറാം തിയ്യതി ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം. കൂടാതെ മറ്റൊരു സെമിയിൽ ഇന്റർമിലാൻ ഷക്തറിനെ നേരിടും.ഓഗസ്റ്റ് പതിനേഴാം തിയ്യതി രാത്രി 12:30 നാണ് മത്സരം.

ഇന്നലെ നടന്ന മത്സരത്തിൽ സെവിയ്യ എതിരില്ലാത്ത ഒരു ഗോളിന് വോൾവ്‌സിനെ തകർത്തു വിടുകയായിരുന്നു. മത്സരത്തിന്റെ 88-ആം മിനിറ്റിൽ ഒകമ്പസ് നേടിയ ഗോളാണ് സെവിയ്യയെ മുന്നേറാൻ സഹായിച്ചത്. പതിമൂന്നാം റൗൾ ജിമിനെസ് പെനാൽറ്റി പാഴാക്കിയത് വോൾവ്‌സിന് തിരിച്ചടിയാവുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ഷക്തർ ഡോണെസ്‌ക് മറികടന്നത് ബേസലിനെ ആയിരുന്നു. 4-1 എന്ന സ്കോറിനാണ് ഷക്തർ ഇവരെ തകർത്തു വിട്ടത്. ഇന്റർമിലാന് വെല്ലുവിളി സൃഷ്ടിക്കാൻ ഷക്തറിന് കഴിയുമെന്നാണ് ഈ മത്സരഫലം തെളിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *