UCL ൽ ഇന്ന് പിഎസ്ജി VS ബൊറൂസിയ പോരാട്ടം,ആരൊക്കെ ഇറങ്ങും?

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ ഒരു കിടിലൻ മത്സരം ആരാധകരെ കാത്തിരിക്കുന്നുണ്ട്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിനു മുന്നോടിയായി ബൊറൂസിയയുടെ പരിശീലകനായ എഡിൻ ടെർസിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് പിഎസ്ജിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബൊറൂസിയ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജിയുടെ ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ ഞങ്ങൾ വളരെ ഹാപ്പിയാണ്. ഞങ്ങൾ അതിന് തയ്യാറായിക്കഴിഞ്ഞു. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് പിഎസ്ജി. അവരെ ഞാൻ ഒരുപാട് അനലൈസ് ചെയ്തിട്ടുണ്ട്.അവരുടെ ടീമിലേക്ക് വന്ന പുതിയ താരങ്ങൾ എല്ലാവരും മികച്ച താരങ്ങളാണ്. പരിശീലകനും മികച്ച പരിശീലകനാണ് ” ഇതാണ് ബൊറൂസിയ കോച്ച് പറഞ്ഞിട്ടുള്ളത്.

എതായാലും ഇന്നത്തെ മത്സരത്തിൽ പിഎസ്ജി ശക്തമായ ഒരു നിരയെ തന്നെയായിരിക്കും കളത്തിലേക്ക് ഇറക്കുക.അവരുടെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

Donnarumma – Hakimi, Marquinhos, Škriniar, Lucas Hernández – Warren Zaïre-Emery, Ugarte (or Danilo) Vitinha – Dembélé, Randal Kolo Muani, Mbappé.

ഇതാണ് പിഎസ്ജിയുടെ പോസിബിൾ ലൈനപ്പ്.ലൂയിസ് എൻറിക്കെക്ക് കീഴിൽ പിഎസ്ജി കളിക്കുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരമായിരിക്കും ഇത്. മികച്ച പ്രകടനം നടത്തി മികച്ച വിജയം നേടുക എന്നുള്ളതായിരിക്കും ക്ലബ്ബിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *