UCL ശാപം ഒഴിയുന്നില്ല, നാണക്കേടിന്റെയും നിർഭാഗ്യത്തിന്റെയും റെക്കോർഡുകൾ സ്വന്തമാക്കി PSG!
ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു തവണ പോലും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്ത വമ്പൻമാരാണ് പിഎസ്ജി. ഇത്തവണ അവർക്ക് വലിയ സാധ്യത കല്പിക്കപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം നിഷ്ഫലമായിട്ടുണ്ട്. ഒരിക്കൽ കൂടി പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിട്ടുണ്ട്.സെമി ഫൈനലിൽ ബൊറൂസിയയാണ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇരു പാദങ്ങളിലുമായി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെട്ടിട്ടുള്ളത്.
ഇന്നലെ നടന്ന മത്സരത്തിൽ പാർക്ക് ഡെസ് പ്രിൻസസിൽ ഒരു ഗോളിനാണ് പിഎസ്ജി പരാജയപ്പെട്ടത്. ചില നാണക്കേടിന്റെയും നിർഭാഗ്യത്തിന്റെയും റെക്കോർഡുകൾ ഇപ്പോൾ പിഎസ്ജിയെ തേടിയെത്തിയിട്ടുണ്ട്.അതിലൊന്ന് ഷോട്ടുകളുടെ കണക്ക് തന്നെയാണ്.ഇന്നലത്തെ മത്സരത്തിൽ ആകെ 30 ഷോട്ടുകളാണ് പിഎസ്ജി എടുത്തിട്ടുള്ളത്.അതിൽ ഒരെണ്ണം പോലും ഗോളായില്ല.2003/04 സീസണിന് ശേഷം ആദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗിൽ ഇത്രയധികം ഷോട്ടുകൾ എടുത്തിട്ടും ഗോളുകൾ പിറക്കാതെ പോകുന്നത്.ഈ റെക്കോർഡാണ് പിഎസ്ജിയുടെ പേരിലുള്ളത്.
Pain. pic.twitter.com/1JDzUgxm3O
— PSG Report (@PSG_Report) May 8, 2024
കൂടാതെ ഇന്നലത്തെ മത്സരത്തിൽ മാത്രമായി പിഎസ്ജിയുടെ നാല് ഷോട്ടുകൾ പോസ്റ്റിനിടിച്ച് മടങ്ങിയിട്ടുണ്ട്. ഇതോടുകൂടി ഈ ചാമ്പ്യൻസ് ലീഗിൽ ആകെ 14 ഷോട്ടുകളാണ് വുഡ് വർക്കായിട്ടുള്ളത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ പോസ്റ്റിലിടിച്ച് മടങ്ങിയ ക്ലബ് എന്ന നിർഭാഗ്യത്തിന്റെ റെക്കോർഡും പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്.ബാഴ്സയുടെ കണക്കുകളാണ് ഇവർ തകർത്തിട്ടുള്ളത്. ഇങ്ങനെ തൊട്ടതെല്ലാം പിഴച്ചു കൊണ്ടാണ് പിഎസ്ജി ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയിട്ടുള്ളത്.
ഈ സീസണിൽ ക്വാഡ്രപ്പിൾ സ്വന്തമാക്കാനുള്ള അവസരവും പിഎസ്ജി കളഞ്ഞു കുളിച്ചിട്ടുണ്ട്.ഇതിനോടൊപ്പം തന്നെ അവർ രണ്ട് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.ഒരു ഫൈനൽ കൂടി അവശേഷിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ ചാമ്പ്യൻസ് ലീഗ് കൂടി സ്വന്തമാക്കാം എന്ന ക്ലബ്ബിന്റെ മോഹമാണ് ഇപ്പോൾ പൊലിഞ്ഞിട്ടുള്ളത്.