UCL പ്ലയെർ ഓഫ് ദി സീസൺ അവാർഡ് റോഡ്രിക്ക്,വിവാദം!

കഴിഞ്ഞ ദിവസം നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിലാനെ പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. ആദ്യത്തെ UCL കിരീടമാണ് ഇപ്പോൾ സിറ്റി നേടുന്നത്.റോഡ്രിയുടെ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഈ ഒരു വിജയം സമ്മാനിച്ചിട്ടുള്ളത്.

ഇതിന് പിന്നാലെ ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച താരത്തെ യുവേഫ തിരഞ്ഞെടുത്തിരുന്നു.UCL പ്ലയെർ ഓഫ് ദി സീസൺ പുരസ്കാരം റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്. മധ്യനിരതാരമായ റോഡ്രി 12 മത്സരങ്ങളാണ് ആകെ ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുള്ളത്.രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.93.8% പാസിംഗ് അക്കുറസിയും താരത്തിന് ഉണ്ടായിരുന്നു.

എന്നാൽ റോഡ്രിക്ക് നൽകിയതിൽ ചില വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതായത് അദ്ദേഹത്തെക്കാൾ അർഹിച്ചത് ഏർലിങ് ഹാലന്റാണ് എന്നുള്ള കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12 ഗോളുകളും ഒരു അസിസ്റ്റും നേടിയ ഹാലന്റാണ് ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങളും നേടിയിട്ടുള്ള താരം. അതുകൊണ്ടുതന്നെ ഹാലന്റ് അർഹിച്ചിരുന്നു എന്നാണ് പലരും അവകാശപ്പെടുന്നത്.

അതേസമയം ഈ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നാപോളിയുടെ സൂപ്പർതാരമായ കീച്ച ക്വാരഷ്ക്കേലിയക്കാണ് ലഭിച്ചിട്ടുള്ളത്.തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. നാപോളിക്ക് ഇറ്റാലിയൻ ലീഗ് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ ആകെ കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും 4 അസിസ്റ്റുകളും ആണ് ക്വാരഷ്ക്കേലിയ നേടിയിട്ടുള്ളത്. തീർച്ചയായും അർഹിച്ച ഒരു പുരസ്കാരം തന്നെയാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *