UCL പവർ റാങ്കിങ്,ഇനി കിരീടസാധ്യത ആർക്ക്?
ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഇറ്റാലിയൻ ലീഗിലെ മൂന്ന് ടീമുകൾ അവസാന എട്ടിലേക്ക് സ്ഥാനം നേടിയിട്ടുണ്ട് എന്നുള്ളതാണ്.നാളെ ക്വാർട്ടർ ഫൈനലിന്റെയും സെമിഫൈനലിന്റെയും നറുക്കെടുപ്പ് നടക്കുക.
ഇറ്റാലിയൻ ലീഗിൽ നിന്നും ഇന്റർ മിലാൻ,എസി മിലാൻ,നാപോളി എന്നിവരാണ് അടുത്തഘട്ടത്തിലേക്ക് മുന്നേറിയിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും അടുത്ത ഘട്ടത്തിൽ എത്തിയപ്പോൾ ലാലിഗയിൽ നിന്ന് റയൽ മാഡ്രിഡ് മാത്രമാണ് ഉള്ളത്.ബുണ്ടസ്ലിഗയിൽ നിന്ന് ബയേണും പോർച്ചുഗീസ് ലീഗിൽ നിന്ന് ബെൻഫിക്കയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
ഏതായാലും ഇനി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണ് എന്നുള്ളത് പവർ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നമുക്ക് പരിശോധിക്കാം. എട്ടാം സ്ഥാനത്ത് വരുന്നത് ബെൻഫിക്ക തന്നെയാണ്. ഏഴാം സ്ഥാനത്ത് ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനും ആറാം സ്ഥാനത്ത് മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനുമാണ് വരുന്നത്.
AC Milan
— B/R Football (@brfootball) March 15, 2023
Bayern
Benfica
Chelsea
Inter Milan
Man City
Napoli
Real Madrid
The Champions League quarterfinalists are set ⚔️ pic.twitter.com/f63de9Xxyl
അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത് ചെൽസിയാണ്. ബോറൂസിയയെ മറികടന്നു കൊണ്ടാണ് ചെൽസി ഇപ്പോൾ വരുന്നത്. നാലാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് വരുന്നു. ലിവർപൂളിനെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്ത് നാപ്പോളിയാണ് വരുന്നത്.ഫ്രാങ്ക്‌ഫർട്ടിനെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് ബയേൺ മ്യൂണിക്കും ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയും വരുന്നു.പിഎസ്ജിയെയാണ് ബയേൺ പരാജയപ്പെടുത്തിയതെങ്കിൽ ലീപ്സിഗിനെ രണ്ടാം പാദത്തിൽ ഏഴ് ഗോളുകൾക്ക് തകർത്തുവിട്ടുകൊണ്ടാണ് സിറ്റി വരുന്നത്.
ഇതാണിപ്പോൾ പുറത്തേക്ക് വന്നിട്ടുള്ള പവർ റാങ്ക്. ആരായിരിക്കും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക ? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ