UCL നേടാൻ കഴിയുമെന്ന് നമ്മൾ തന്നെ വിശ്വസിക്കണം : ജീസസ്
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ സെവിയ്യയെ പരാജയപ്പെടുത്താൻ ആഴ്സണലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണൽ വിജയിച്ചിരുന്നത്.സൂപ്പർ താരം ഗബ്രിയേൽ ജീസസ് ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് ഈ മത്സരത്തിൽ ജീസസ് സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിൽ ലെൻസിനോട് പരാജയപ്പെട്ട ആഴ്സണൽ നിർണായകമായ വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്.ഏതായാലും ഈ മത്സരത്തിനുശേഷം ചില കാര്യങ്ങളെക്കുറിച്ച് ജീസസ് സംസാരിച്ചിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കുമെന്ന് ആദ്യം ആഴ്സണൽ തന്നെ ഉറച്ചു വിശ്വസിക്കണം എന്നാണ് ജീസസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ മാധ്യമമായ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Gabriel Jesus has 18 goal contributions in his last 17 starts in the Champions League 🔥 pic.twitter.com/VCoANrQZZb
— ESPN UK (@ESPNUK) October 25, 2023
” ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ പോലെ തന്നെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു കോമ്പറ്റീഷനാണ് ചാമ്പ്യൻസ് ലീഗ്. എല്ലാ കോമ്പറ്റീഷനുകളും ഞാൻ ഇഷ്ടപ്പെടുന്നുണ്ട്,കാരണം ഫുട്ബോൾ കളിക്കുന്നത് തന്നെ ഞാൻ ഇഷ്ടപ്പെടുന്നു എന്നതാണ്.ചാമ്പ്യൻസ് ലീഗിലെ എന്റെ അരങ്ങേറ്റം തൊട്ടേ ഞാൻ ഗോളുകൾ നേടുന്നുണ്ട്. ഞാൻ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല. ആ മനോഹരമായ ട്രോഫി നേടാൻ വേണ്ടിയുള്ള ശ്രമത്തിലാണ് ഞാൻ.തീർച്ചയായും അത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പക്ഷേ അത് നേടാൻ കഴിയുമെന്ന് ഞങ്ങൾ തന്നെയാണ് ആദ്യം വിശ്വസിക്കേണ്ടത്. നമുക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഒരിക്കലും നാം അതിലേക്ക് എത്താൻ പോകുന്നില്ല ” ഇതാണ് ഗബ്രിയേൽ ജീസസ് പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെ എത്താൻ കഴിഞ്ഞിട്ടുള്ള താരമാണ് ജീസസ്.പിന്നീട് ചെൽസിയോട് അവർ പരാജയപ്പെടുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ആകെ 41 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകൾ നേടിയിട്ടുണ്ട്.നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ആർസണൽ തന്നെയാണ് ഉള്ളത്.