UCL നറുക്കെടുപ്പ് ഇന്ന്:
ലൈവ് എവിടെ കാണാം? ടീമുകളെയും പോട്ടുകളേയും അറിയൂ!

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന് അരങ്ങേറും. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 :30 ന് ഇസ്താംബൂളിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. ഇതിനുള്ള ടീമുകളെ ഇപ്പോൾ യുവേഫ പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്. ആ പോട്ടുകളെ താഴെ നൽകുന്നു.

ഇനി ആരാധകർക്ക് അറിയേണ്ടത് ഈ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന്റെ ലൈവ് എവിടെ കാണാം എന്നുള്ളതാണ്.Sony Ten 2,Sony Ten 2 HD എന്നീ ചാനലുകളിലാണ് തൽസമയ സംപ്രേക്ഷണമുള്ളത്. കൂടാതെ Sony Liv ആപ്ലിക്കേഷനിലും യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിലും ലൈവ് കാണാൻ സാധിക്കുന്നതാണ്. കൂടാതെ യുവേഫയുയുടെ ബെസ്റ്റ് പുരസ്കാരങ്ങളും ഇതിനോടൊപ്പം പ്രഖ്യാപിക്കും.

സെപ്റ്റംബർ 6,7 എന്നീ തീയതികളിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് പോരാട്ടം നടക്കുക. നവംബർ 1,2 എന്നീ തീയതികളിലെ മത്സരത്തോടുകൂടി ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ ഏഴാം തീയതിയാണ് പ്രീക്വാർട്ടർ നറുക്കെടുപ്പ് നടക്കുക.

ഏതായാലും ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ടീമുകളെ കൂടി താഴെ നൽകുന്നു.

Real Madrid (ESP, Champions League holders)
Eintracht Frankfurt (GER, Europa League holders)
Manchester City (ENG)
AC Milan (ITA)
Bayern München (GER)
Paris Saint-Germain (FRA)
Porto (POR)
Ajax (NED)

Liverpool (ENG)
Chelsea (ENG)
Barcelona (ESP)
Juventus (ITA)
Atlético de Madrid (ESP)
Sevilla (ESP)
RB Leipzig (GER)
Tottenham Hotspur (ENG)

Borussia Dortmund (GER)
Salzburg (AUT)
Shakhtar Donetsk (UKR)
Inter (ITA)
Napoli (ITA)
Sporting CP (POR)
Bayer Leverkusen (GER)
Marseille (FRA)
Club Brugge (BEL)
Celtic (SCO)

Benfica (POR)
Maccabi Haifa (ISR)
Viktoria Plzeň (CZE)

Leave a Reply

Your email address will not be published. Required fields are marked *