UCLൽ ഒളിമ്പിക് ഗോളും മാൻ ഓഫ് ദി മാച്ചും,ആകെ കിട്ടാനുള്ള യൂറോപ്പ ലീഗ് നേടണമെന്ന് ഡി മരിയ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ റെഡ്ബുൾ സാൽസ്ബർഗിനെ പരാജയപ്പെടുത്തിയത്.വിജയം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്ന് അവർ പുറത്തായിട്ടുണ്ട്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ യുവേഫ യൂറോപ ലീഗിലാണ് ഇനി ഈ സീസണിൽ കളിക്കുക.

മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ പുറത്തെടുത്തത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഒളിമ്പിക് ഗോളാണ് അദ്ദേഹം ഇന്നലത്തെ മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിന്റെ 32 മിനുട്ടിലാണ് ഡയറക്ട് കോർണർ കിക്കിൽ നിന്നും ഡി മരിയ ഗോൾ കണ്ടെത്തിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് റാഫ സിൽവ നേടിയ ഗോളിന് അസിസ്റ്റ് നൽകിയതും ഡി മരിയ തന്നെയായിരുന്നു.ഈ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ഈ അർജന്റൈൻ സൂപ്പർ താരം സ്വന്തമാക്കി.

തന്റെ കരിയറിൽ ഇനി ആകെ ലഭിക്കാനുള്ള കിരീടം യൂറോപ ലീഗാണെന്നും അത് തനിക്ക് നേടണമെന്നും ഡി മരിയ ഈ മത്സരത്തിനുശേഷം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ റൂയി കോസ്റ്റയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്, എന്റെ കരിയറിൽ ഇനി ലഭിക്കാൻ ഉള്ളത് യൂറോപ്പ ലീഗ് കിരീടമാണ്. ഞാൻ രണ്ടുതവണയാണ് യൂറോപ്പയിൽ കളിച്ചിട്ടുള്ളത്. ഇപ്പോൾ ഒരിക്കൽ കൂടി കളിക്കാനുള്ള അവസരം വന്നു ചേർന്നിരിക്കുന്നു.എല്ലാ കിരീടങ്ങളും ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.ഇത് നേടാൻ വേണ്ടി ഞങ്ങൾ പരിശ്രമിക്കുക തന്നെ ചെയ്യും “ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

2014-ൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരമാണ് ഡി മരിയ.2021-ൽ കോപ്പ അമേരിക്കയും 2022ൽ വേൾഡ് കപ്പും ഡി മരിയ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരു പിടി ലീഗ് കിരീടങ്ങളും അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്. അടുത്ത വർഷത്തെ കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നും താൻ വിരമിക്കുകയാണെന്ന് ഡി മരിയ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *