റയലിനെ കീഴടക്കി ബാഴ്സ, ഇന്റർ ആരാധകർക്കൊപ്പം ആഘോഷിക്കണം : വിദാൽ !
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് റൗണ്ട് പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഇന്ന് ഇന്റർ മിലാനെ നേരിടുകയാണ്. ഇരുടീമുകളും ചാമ്പ്യൻസ് ലീഗിൽ മോശമായ അവസ്ഥയിൽ ആയതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയം നിർണായകമാണ്. ഇപ്പോഴിതാ റയൽ മാഡ്രിഡിനെ കീഴടക്കാനാവുമെന്ന പ്രതീക്ഷയോടെ ഇന്റർ താരം ആർതുറോ വിദാൽ രംഗത്ത് വന്നിരിക്കുകയാണ്. റയലിനെ കീഴടക്കി ബാഴ്സ, ഇന്റർ ആരാധകർക്കൊപ്പം ആഘോഷിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് വിദാൽ പ്രസ്താവിച്ചത്. മുൻ ബയേൺ, ബാഴ്സ താരമായിരുന്നു വിദാൽ ബയേണിൽ ആയിരുന്നു റയലിനോട് തോറ്റു പുറത്ത് പോയിട്ടുണ്ട്. അത് ഇത്തവണ സംഭവിക്കില്ലെന്നും വിദാൽ അറിയിച്ചു.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ബയേൺ നേടിയതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. താരം ഉൾപ്പെട്ടിരുന്ന ബാഴ്സയെ 8-2 ന് കീഴടക്കിയാണ് ബയേൺ സെമിയിലേക്ക് മുന്നേറിയിരുന്നത്.റയലിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
🗣 "I hope to be able to celebrate a win over Madrid with both Inter and Barcelona fans"
— MARCA in English (@MARCAinENGLISH) November 2, 2020
Vidal is looking forward to facing @realmadriden again in the #UCL
👇https://t.co/nfOm5DFKrl pic.twitter.com/zPq46XfFUS
” ഇതൊരു മികച്ച മത്സരമായിരിക്കും. ഞാൻ എന്റെ രണ്ട് വർഷം ബാഴ്സയിൽ ചിലവഴിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ റയൽ മാഡ്രിഡിനെതിരെ വിജയം നേടി കൊണ്ട് അത് ഇന്റർമിലാൻ, ബാഴ്‌സ ആരാധകർക്കൊപ്പം ആഘോഷിക്കാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. രണ്ട് തവണ ഞാൻ കളിച്ച ടീമിന്റെ വഴിമുടക്കികളായി നിലകൊണ്ടത് റയൽ മാഡ്രിഡ് ആയിരുന്നു. അത് അത്ര നല്ലതായിരുന്നില്ല. പക്ഷെ എന്തൊക്കെയായാലും കഴിഞ്ഞ സമ്മറിൽ ബയേൺ മ്യൂണിക്കിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ് ” വിദാൽ പറഞ്ഞു. 2017-ലും 2018-ലും വിദാൽ ഉൾപ്പെട്ട ബയേണിനെ പുറത്താക്കിയത് റയൽ മാഡ്രിഡ് ആയിരുന്നു.
❗Arturo Vidal: "I hope I can celebrate our victory tomorrow vs Real Madrid with the Inter and Barcelona fans. I spent two great years there." pic.twitter.com/59ICavn7w5
— FC Barcelona Fans Nation (@fcbfn10) November 2, 2020