MNM ഇറങ്ങുമോ? പിഎസ്ജിയുടെ സാധ്യത ലൈനപ്പ് ഇങ്ങനെ!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ ഇന്ന് ചാമ്പ്യൻസ് ലീഗിൽ കാത്തിരിക്കുന്നത് ഒരു കടുത്ത പരീക്ഷണമാണ്. പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് നടക്കുന്ന മത്സരം പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് അരങ്ങേറുക.

ഈ മത്സരത്തിൽ മെസ്സി, നെയ്മർ, എംബപ്പേ ത്രയം ഇറങ്ങുമോ എന്നുള്ളതാണ് ആരാധകർക്ക്‌ അറിയേണ്ടത്. മെസ്സിക്ക് പരിക്കേറ്റതിനാൽ കഴിഞ്ഞ രണ്ട് ലീഗ് വൺ മത്സരത്തിലും ഈ ത്രയം ഉണ്ടായിരുന്നില്ല. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഇവർ ഇറങ്ങിയിരുന്നുവെങ്കിലും ക്ലബ് ബ്രൂഗെക്കെതിരെ സമനില വഴങ്ങാനായിരുന്നു പിഎസ്ജിയുടെ യോഗം.

ഏതായാലും ഇന്നത്തെ മത്സരത്തിൽ മെസ്സി, നെയ്മർ, എംബപ്പേ എന്നിവരെ കാണാനാവുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. യുവേഫയുടെ സാധ്യത ലൈനപ്പിൽ ഈ മൂന്ന് പേരുമുണ്ട്.സസ്പെൻഷനിലുള്ള ഡി മരിയയും പരിക്കുള്ള റാമോസും കളിച്ചേക്കില്ല. പിഎസ്ജിയുടെ സാധ്യത ലൈനപ്പ് ഇങ്ങനെയാണ്.

Navas; Hakimi, Marquinhos, Kimpembe, Nuno Mendes; Herrera, Paredes, Gueye; Messi, Mbappe, Neymar

Leave a Reply

Your email address will not be published. Required fields are marked *