മാഴ്‌സെലോയോട് സഹതാപം തോന്നുന്നുവെന്ന് മാർക്ക, ഏറ്റവും മോശം പ്രകടനം താരത്തിന്റെതെന്ന് വിലയിരുത്തൽ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ്‌ ഷാക്തർ ഡോണസ്ക്കിനോട് ദയനീയപരാജയമേറ്റുവാങ്ങിയിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിയ റയൽ മാഡ്രിഡ്‌ 3-2 എന്ന സ്കോറിനാണ് തോൽവി അറിഞ്ഞത്. മത്സരത്തിൽ മോശം പ്രകടനമായിരുന്നു റയൽ മാഡ്രിഡിന്റെ ഡിഫൻസിൽ നിന്നും ഉണ്ടായത്. പ്രത്യേകിച്ച് മാഴ്‌സെലോ, വരാനെ, മിലിറ്റാവോ എന്നിവർ മോശം പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. അത്‌ തന്നെയാണ് സ്പാനിഷ് മാധ്യമമായ മാർക്കക്കും പറയാനുള്ളത്. ഇന്നലത്തെ മത്സരത്തിൽ റയലിന് വേണ്ടി ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ചത് മാഴ്‌സെലോയാണ് എന്നാണ് മാർക്കയുടെ കണ്ടെത്തൽ. സിദാനടക്കം റയലിന്റെ ഭാഗങ്ങളായ പതിനഞ്ച് ആളുകളിൽ പതിനഞ്ചാം സ്ഥാനമാണ് മാർക്ക മാഴ്‌സെലോക്ക് നൽകിയിട്ടുള്ളത്. താരത്തിന്റെ കാര്യത്തിൽ സഹതാപം തോന്നുന്നു എന്നാണ് മാർക്ക കുറിച്ചത്. 2018 ശേഷം മാഴ്‌സെലോ ഇറങ്ങിയ മിക്ക മത്സരങ്ങളിലും റയലിന് വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ലീഗിൽ കാഡിസിനെതിരെയുള്ള മത്സരത്തിലും മാഴ്‌സെലോ ഇറങ്ങിയിരുന്നു. അന്നും റയൽ തോറ്റിരുന്നു.

മാർക്കയുടെ വിലയിരുത്തൽ പ്രകാരം ഇന്നലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് വിനീഷ്യസ് ജൂനിയറാണ്. പകരക്കാരനായി ഇറങ്ങിയ താരം ഉടൻ തന്നെ ഒരു ഗോൾ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ മികച്ച താരം ഗോൾ കീപ്പർ തിബൗട്ട് കോർട്ടുവയാണ്. മൂന്നാമത്തെത് പ്രതിരോധനിര താരം മെന്റിയാണ്. താരമാണ് പ്രതിരോധത്തിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാലാമത് ഗോൾ കണ്ടെത്തിയ മോഡ്രിച്ചാണ്. അഞ്ചാം സ്ഥാനത്ത് മധ്യനിര താരം വാൽവെർദെയാണ്. ആറാം സ്ഥാനത്ത് ക്രൂസും ഏഴാം സ്ഥാനത്ത് ബെൻസിമയുമാണ്. എട്ടാം സ്ഥാനത്താണ് കാസമിറോ. ഒമ്പതാം സ്ഥാനത്ത് അസെൻസിയോയാണ്. പത്താം സ്ഥാനമാണ് പ്രതിരോധനിര താരം മിലിറ്റാവോക്ക്. പതിനൊന്നാം സ്ഥാനത്താണ് സെൽഫ് ഗോൾ വഴങ്ങിയ വരാനെ. പന്ത്രണ്ടാം സ്ഥാനത്ത് മുന്നേറ്റനിര താരം റോഡ്രിഗോയാണ്. പതിമൂന്നാം സ്ഥാനത്താണ് ജോവിച്ച് ഉള്ളത്. താരത്തിന് സിദാൻ അവസരം നൽകിയപ്പോൾ താരം തീർത്തും നിരാശപ്പെടുത്തുകയായിരുന്നു. പതിനാലാം സ്ഥാനത്താണ് പരിശീലകൻ സിദാൻ ഉള്ളത്. അതിനും താഴെയാണ് മാഴ്‌സെലോയുടെ സ്ഥാനം. വളരെ മോശം എന്നാണ് മാഴ്‌സെലോയെ മാർക്ക വിലയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *