Juventus vs Lyon : ലിയോൺ യുവെൻ്റസിനെ പുറത്താക്കുമോ?
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വോർട്ടറിൻ്റെ രണ്ടാം പാദത്തിൽ യുവെൻ്റസ് ഒളിംപിക് ലിയോണിനെ നേരിടാനൊരുങ്ങുകയാണ്. സീരി Aയിൽ ചാമ്പ്യൻമാരായെങ്കിലും ലീഗിലെ അവസാന മത്സരങ്ങളിൽ പുറത്തെടുത്ത മോശം പ്രകടനം യുവെൻ്റസ് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. അവസാന 5 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും അവർ പരാജയപ്പെടുകയായിരുന്നു. അതേ സമയം ജൂലൈ 31ന് നടന്ന കോപ ഡി ലാ ലിഗിൻ്റെ ഫൈനൽ മത്സരത്തിൽ PSGക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത് ലിയോണിന് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5നാണവർ PSGയോട് പരാജയപ്പെട്ടത്.
മത്സര സമയവും വേദിയും
ഓഗസ്റ്റ് 7ന് ഇറ്റലിയിലെ ടൂറിനിൽ യുവെൻ്റസിൻ്റെ മൈതാനമായ അലിയൻസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഓഗസ്റ്റ് 8ന് പുലർച്ചെ 12:30 നാണ് കിക്കോഫ്.

ആദ്യപാദത്തിലെ റിസൾട്ടും ഇനിയുള്ള സാധ്യതകളും
ഒളിമ്പിക് ലിയോണിൻ്റെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് ലിയോൺ വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ യുവെൻ്റസിന് മുന്നോട്ട് പോവണമെങ്കിൽ രണ്ടാം പാദ മത്സരം വിജയിച്ചേ തീരൂ. അതേസമയം മത്സരം സമനില ആയാലും ലിയോണിന് ക്വോർട്ടറിലേക്ക് കടക്കാം. ക്രിസ്റ്റ്യാനോ റൊണാൾഡോയും പൗളോ ഡിബാലയും അടങ്ങുന്ന മുന്നേറ്റ നിരയിൽ പ്രതീക്ഷ വെച്ചാണ് യുവെൻ്റസ് ഇറങ്ങുന്നത്. സീരി Aയിലെ അവസാന മത്സരങ്ങളിൽ പാളിപ്പോയ പ്രതിരോധം അവർക്ക് തലവേദന തന്നെയാണ്. ഇത് മുതലെടുക്കാനായി ഒളിംപിക് ലിയോൺ പ്രതിരോധത്തിലൂന്നാതെ ആക്രമിച്ച് കളിച്ചാൽ മത്സരം കടുക്കും എന്നുറപ്പാണ്.
ഫോം ഗൈഡ്

സാധ്യത ലൈനപ്പ്


സ്ക്വോഡ്

Prediction
മത്സരം ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയിച്ച് യുവെൻ്റസ് ക്വോർട്ടർ ഫൈനലിൽ കടക്കുമെന്നാണ് റാഫ് ടോക്സിൻ്റെ പ്രവചനം.