ബാഴ്സ-നാപോളി മത്സരം കാണാൻ ആർതർ എത്തി, മടക്കി അയച്ച് ബാഴ്സ !

ഇന്നലെ നടന്ന എഫ്സി ബാഴ്സലോണ vs നാപോളി മത്സരം കാണാൻ ബ്രസീലിയൻ സൂപ്പർ താരം ആർതർ എത്തിയെങ്കിലും താരത്തെ ബാഴ്സ മടക്കി അയച്ചു. വിവിധ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കാൻ പറ്റില്ല എന്ന നിലപാട് എടുത്ത ബാഴ്സ അധികൃതർ താരത്തെ മടക്കി അയക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ആയിരുന്നു താരം തന്റെ ജന്മദേശമായ ബ്രസീലിൽ നിന്നും ബാഴ്സലോണയിൽ എത്തിയത്. തുടർന്ന് ഇന്നലത്തെ മത്സരം കാണാൻ ക്യാമ്പ് നൗവിൽ എത്തുകയും ചെയ്തു. എന്നാൽ താരത്തെ പ്രവേശിപ്പിക്കാൻ ബാഴ്സ തയ്യാറായില്ല. മറ്റൊരു രാജ്യത്ത് നിന്ന് വന്നത് കൊണ്ട് പിസിആർ പരിശോധന താരം പൂർത്തിയാക്കണം. അത് ചെയ്യാത്തതിനാലാണ് ആർതറിനെ മടക്കി അയച്ചത് എന്നാണ് വാദം.

തന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് ഈ സീസണിലെ മത്സരങ്ങൾ ബാഴ്സക്ക് വേണ്ടി കളിക്കില്ലെന്ന് താരം അറിയിച്ചിരുന്നു. ഇതോടെ ബാഴ്സ നിയമനടപടികളും ആരംഭിച്ചിരുന്നു. തുടർന്ന് ഇന്നലെയാണ് താരം കളി കാണാൻ എത്തിയത്. വിദേശത്ത് നിന്ന് വരുന്നവർ യുവേഫയുടെ ക്ലബിന്റെയോ പിസിആർ പരിശോധനപൂർത്തിയാക്കണം. ഇത് താരം പൂർത്തിയാക്കാത്തതിനാലാണ് താരത്തെ ബാഴ്സ ക്ലബ്‌ മടക്കി അയച്ചത്. 380 പേർക്കേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി ഒള്ളൂ. ഈ ലിസ്റ്റിൽ ആർതറുടെ പേര് ഇല്ലായിരുന്നുവെന്നും ബാഴ്സ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *