22ആം വയസ്സിൽ ട്രിബിൾ നേടി, സ്വപ്നങ്ങളിലാണ് താൻ ജീവിക്കുന്നതെന്ന് ഹാലന്റ്.

കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നോർവീജിയൻ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റ് പുറത്തെടുത്തിരുന്നത്.കഴിഞ്ഞ സീസണിൽ ആകെ 52 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല മൂന്ന് കിരീടങ്ങൾ ആയിരുന്നു സിറ്റിക്കൊപ്പം നേടിയിരുന്നത്.ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ്,FA കപ്പ് എന്നിവ നേടിയിരുന്നു. ഈ സീസണിൽ യുവേഫ സൂപ്പർ കപ്പും അദ്ദേഹം സിറ്റിക്കൊപ്പം നേടി.

ഇതിന് പിന്നാലെയാണ് യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ഡി ബ്രൂയിന എന്നിവരെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളി കൊണ്ടാണ് ഹാലന്റ് ഈ അവാർഡ് നേടിയെടുത്തിരിക്കുന്നത്. സ്വപ്നങ്ങളിലാണ് താൻ ഇപ്പോൾ ജീവിക്കുന്നത് എന്നാണ് ഹാലന്റ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“22ആം വയസ്സിൽ ട്രിബിൾ നേടാൻ എനിക്ക് സാധിച്ചു.ഞാനിപ്പോൾ ജീവിക്കുന്നത് സ്വപ്നങ്ങളിലാണ്. കുട്ടിക്കാലം തൊട്ടേയുള്ള എന്റെ സ്വപ്നമായിരുന്നു ഇത്.എന്റെ സഹതാരങ്ങൾക്കൊപ്പം ആണ് ഞാൻ ഇത് ചെയ്തത്.ഇത്തരം ട്രോഫികൾ നേടാൻ ഇനിയും എനിക്ക് മോട്ടിവേഷൻ ഉണ്ട്.ഇനിയും കൂടുതൽ തയ്യാറാകേണ്ടതുണ്ട്. മറ്റൊരു മികച്ച സീസണിന് വേണ്ടി എനിക്ക് ഇനിയും തയ്യാറെടുക്കണം ” ഇതാണ് സിറ്റി സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.

അർഹിച്ച പുരസ്കാരം തന്നെയാണ് ഹാലന്റ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഹാലന്റ് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *