16കാരൻ അരങ്ങേറ്റത്തിൽ മിലാന് വേണ്ടി ഗോളടിച്ചു, പിന്നാലെ ഹൃദയം തകർത്തു!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ ഇറ്റാലിയൻ വമ്പൻമാരായ Ac മിലാന് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബെൽജിയം ക്ലബ്ബായ ബ്രൂഗേയെ അവർ പരാജയപ്പെടുത്തിയത്.റെയ്ന്റെഴ്സ് ഇരട്ട ഗോളുകൾ നേടുകയായിരുന്നു.പുലിസിച്ചാണ് മിലാന്റെ ആദ്യ ഗോൾ നേടിയിരുന്നത്.
മത്സരത്തിൽ കേവലം 16 വയസ്സ് മാത്രമുള്ള ഫ്രാൻസിസ്കോ കമാർഡ മിലാന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു. മത്സരത്തിന്റെ 75ആം മിനിറ്റിൽ താരം കളിക്കളത്തിലേക്ക് വരികയായിരുന്നു. തുടർന്ന് 87ആം മിനുട്ടിൽ അദ്ദേഹം ഒരു ഹെഡർ ഗോൾ നേടുകയും ചെയ്തു. അരങ്ങറ്റത്തിൽ തന്നെ ഗോളടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം വലിയ രൂപത്തിൽ ഈ 16കാരനും സഹതാരങ്ങളും ആഘോഷിച്ചു. താരത്തെ എടുത്തുയർത്തി കൊണ്ടായിരുന്നു സഹതാരങ്ങൾ ഈ ഗോൾ ആഘോഷിച്ചിരുന്നത്.
കൂടാതെ സെലിബ്രേഷൻ ഭാഗമായി കൊണ്ട് ഇദ്ദേഹം ജേഴ്സി ഊരുകയും ചെയ്തിരുന്നു.പക്ഷേ പിന്നീട് ഈ ഗോൾ നിഷേധിക്കപ്പെട്ടു.VAR മുഖാന്തരം ഇത് ഓഫ് സൈഡ് ആണെന്ന് റഫറി കണ്ടെത്തുകയായിരുന്നു. ഇതോടെ താരത്തിന്റെ ഹൃദയം തകർന്നു. മാത്രമല്ല ജഴ്സി ഊരിയതിന് താരത്തിന് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു.ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ അരങ്ങേറ്റത്തിൽ തന്നെ ചാമ്പ്യൻസ് ലീഗിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ചരിത്ര നേട്ടമാണ് അദ്ദേഹത്തിന് നഷ്ടമായത്.
എന്നിരുന്നാലും ഒരുപാട് റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇറ്റാലിയൻ താരം,ഏറ്റവും പ്രായം കുറഞ്ഞ മിലാൻ താരം എന്നീ റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരം എന്ന റെക്കോർഡും താരത്തിന്റെ പേരിലാണ്. 16 വർഷവും 226 ദിവസമാണ് അദ്ദേഹം അരങ്ങേറ്റം നടത്തുമ്പോൾ ഉണ്ടായ പ്രായം.എന്നാൽ ഗോൾ നിഷേധിക്കപ്പെട്ടത് അദ്ദേഹത്തിനു വലിയ നിരാശ നൽകുന്ന കാര്യമാണ്.