12 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും നേടാത്തവന് വേണ്ടി CR7നെ ബലിയാടാക്കി :ടെൻ ഹാഗിനെതിരെ വീണ്ടും മോർഗൻ.

മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും നാണംകെട്ട് അവർ പുറത്തായി.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പരാജയപ്പെട്ട യുണൈറ്റഡിന് യൂറോപ്പ ലീഗിലേക്ക് പോലും യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.ടെൻ ഹാഗിന് വളരെയധികം വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. അദ്ദേഹത്തെ പുറത്താക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

ടെൻ ഹാഗിനെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിലായിരുന്നു റൊണാൾഡോക്ക് യുണൈറ്റഡ് വിടേണ്ടിവന്നത്.അന്ന് റൊണാൾഡോ ഇന്റർവ്യൂ നൽകിയ പിയേഴ്സ് മോർഗൻ നിരന്തരം ടെൻ ഹാഗിനെ വിമർശിക്കാറുണ്ട്.ഇപ്പോൾ മറ്റൊരു പരാമർശം കൂടി മോർഗൻ നടത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടെൻ ഹാഗ് ഒഴിവാക്കി കളഞ്ഞു. എന്നിട്ട് കൊണ്ടുവന്ന താരത്തിന്റെ അവസ്ഥ നോക്കൂ, 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് പൂജ്യം ഗോളുകൾ,ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല ” ഇതാണ് മോർഗൻ കുറിച്ചിട്ടുള്ളത്.

അതായത് യുണൈറ്റഡ് സ്ട്രൈക്കർ പൊസിഷനിലേക്ക് എത്തിച്ച ഹൊയ്ലുണ്ടിനെയാണ് ഇദ്ദേഹം ലക്ഷ്യം വെച്ചിട്ടുള്ളത്. താരത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. അതേസമയം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ പിയേഴ്സ് മോർഗൻ ഒരു ഓർമ്മപ്പെടുത്തൽ കൂടി യുണൈറ്റഡ് പരിശീലകന് നൽകിയിട്ടുണ്ട്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഈ വർഷം 50 ഗോളുകൾ നേടിയ താരത്തെയാണ് നിങ്ങൾ പുറത്താക്കിയത് എന്നാണ് പിയേഴ്‌സ് മോർഗൻ യുണൈറ്റഡിനെയും പരിശീലകനെയും ഓർമിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *