ഹീറോയായി ലൗറ്ററോ,ഇന്റർ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരിന്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിലും ഇന്റർമിലാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർ മിലാൻ തങ്ങളുടെ നഗര വൈരികളായ AC മിലാനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കാനും ഇന്റർ മിലാന് സാധിച്ചിട്ടുണ്ട്.
ഇന്നലത്തെ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ലൗറ്ററോ മാർട്ടിനസ് ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ ലുക്കാക്കുവിന്റെ അസിസ്റ്റിൽ നിന്നാണ് ലൗറ്ററോയുടെ ഗോൾ പിറന്നത്. ഇതോടുകൂടി 2 പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു കൊണ്ടാണ് ഇന്റർ മിലാൻ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.
INTER MILAN ARE THROUGH TO THE CHAMPIONS LEAGUE FINAL 😤🏆
— ESPN FC (@ESPNFC) May 16, 2023
THEIR FIRST UCL FINAL SINCE 2010 😱 pic.twitter.com/Ywmvu6uF9m
ആദ്യപാദ സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാൻ വിജയിച്ചിരുന്നത്. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി- റയൽ മാഡ്രിഡ് മത്സരത്തിലെ വിജയികളെയാണ് കലാശ പോരാട്ടത്തിൽ ഇന്റർമിലാന് നേരിടേണ്ടി വരിക. ആദ്യപാദ മത്സരം 1-1 ന്റെ സമനിലയിൽ കലാശിച്ചതിനാൽ ഇന്നത്തെ മത്സരമാണ് നിർണായകമാവുക.