ഹാലന്റ് വിസ്മയിപ്പിക്കുന്നു,വീണ്ടും ഗോളടിയിൽ സർവ്വകാല റെക്കാർഡ് തകർത്തു!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കരുത്തരായ ബയേണിനെ അവർ പരാജയപ്പെടുത്തിയത്. ഇതോടുകൂടി സെമിഫൈനലിന്റെ തൊട്ടരികിൽ എത്താനും അവർക്ക് കഴിഞ്ഞു.

ഏർലിംഗ് ഹാലന്റിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ഒരു ഗോളും ഒരു അസിസ്റ്റും ഈ മത്സരത്തിൽ അദ്ദേഹം നേടി. മാത്രമല്ല ഇതോടുകൂടി ഒരു സർവകാല റെക്കോർഡും അദ്ദേഹം തകർത്തിട്ടുണ്ട്. അതായത് ഈ സീസണിൽ 45 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്.

അതായത് ഒരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ഒരു സീസണിൽ എല്ലാ കോമ്പറ്റീഷനുകളിലുമായി നേടുന്ന ഏറ്റവും ഉയർന്ന ഗോളുകളാണ് ഇത്. ഇതിനു മുൻപ് ആരും തന്നെ 45 ഗോളുകൾ പ്രീമിയർ ലീഗിൽ നിന്നും കരസ്ഥമാക്കിയിട്ടില്ല.പ്രീമിയർ ലീഗിൽ മാത്രമായി 30 ഗോളുകളാണ് ഈ സിറ്റി സൂപ്പർ താരം കരസ്ഥമാക്കിയിട്ടുണ്ട്.

തന്റെ കരിയറിൽ ആകെ 26 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളാണ് ഹാലന്റ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 34 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പല ചാമ്പ്യൻസ് ലീഗ് റെക്കോർഡുകളും ഹാലന്റിന് മുമ്പിൽ തകർന്നടിയും എന്ന് തന്നെയാണ് നമുക്ക് ഇതിൽ നിന്നും അനുമാനിക്കാൻ കഴിയുക.

മറ്റൊരു കണക്ക് കൂടി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു മുൻപ് 7 തവണയാണ് തന്റെ കരിയറിൽ ഹാലന്റ് ബയേണിനെതിരെ കളിച്ചിട്ടുള്ളത്. അതിൽ ഒന്നിൽ പോലും വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പക്ഷേ ആദ്യമായി ഒരു മത്സരത്തിൽ വിജയം നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ കഴിഞ്ഞത് ഈ വിജയത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *