ഹാലന്റിനെ പോലെയായിരുന്നു ലാസിയോ ഗോൾകീപ്പർ : ഹീറോയിസത്തെ വാഴ്ത്തി ഫാബിയോ കാപ്പെല്ലോ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയാണ് ഇവരെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് നേടിയിരുന്നു. എന്നാൽ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഗോൾകീപ്പർ ഇവാൻ പ്രോവെഡെൽ ലാസിയോയുടെ രക്ഷകനാവുകയായിരുന്നു.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലാസിയോ ഗോൾകീപ്പറായ ഇവാൻ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ഗോൾ നേടുകയായിരുന്നു.ലൂയിസ് ആൽബർട്ടോയുടെ ക്രോസിൽ നിന്നാണ് ഇവാൻ ഹെഡർ ഗോൾ നേടിയത്. താരത്തിന്റെ ഈ ഹീറോയിസത്തെ ഇറ്റാലിയൻ ഇതിഹാസമായ ഫാബിയോ കാപ്പെല്ലോ പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പ്രോവെഡേലാണ് ഈ മത്സരത്തിൽ ലാസിയോയെ രക്ഷിച്ചത്.അദ്ദേഹം ഒരു തകർപ്പൻ സേവ് നടത്തി. മാത്രമല്ല ടീമിന് സമനില ഗോൾ നേടിക്കൊടുക്കുകയും ചെയ്തു. അദ്ദേഹം ഗോൾ നേടിയപ്പോൾ എനിക്ക് അദ്ദേഹത്തെ ഹാലന്റിനെ പോലെയാണ് തോന്നിയത്.അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ബസ് പാർക്കിംഗ് ശൈലിയിൽ അല്ല കളിച്ചിരുന്നത്.ഓരോ സമയത്തും പന്ത് കിട്ടുമ്പോഴും അവർ ആക്രമിച്ചിരുന്നു ” ഇതാണ് ഇതിഹാസ പരിശീലകനായ കാപെല്ലോ പറഞ്ഞിട്ടുള്ളത്.

ലാസിയോ,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരെ കൂടാതെ ഈ ഗ്രൂപ്പിൽ ഫെയെനൂർദ്,സെൽറ്റിക്ക് എന്നിവരാണ് ഉള്ളത്. ഇവർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫെയെനൂർദ് വിജയിച്ചിരുന്നു. ഇനി അടുത്ത ലീഗ് മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *